9 lakh 700 sqft Budget Home

9 lakh 700 sqft Budget Home: കോഴിക്കോട് ഓമശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കിടിലൻ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. 700 സ്ക്വയർ ഫീറ്റിൽ പണിത ഈ വീട് ഏകദേശം ചിലവായത് ഒമ്പത് ലക്ഷം രൂപയാണ്. ഒമ്പത് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു വീട് സ്വന്തമാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനു ഉത്തമ ഉദാഹരണമാണ് ഈയൊരു വീട്. ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണല്ലോ പലർക്കും താത്പര്യം. അങ്ങനെയുള്ളവർക്ക് ഈ വീടിന്റെ മാതൃകയാക്കാവുന്നതാണ്.

വീടിന്റെ ഗൃഹനാഥൻ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ശേഷം സ്വരൂപിച്ചെടുത്ത പണം കൊണ്ടാണ് മനോഹരമായ ഈയൊരു വീട് സ്വന്തമാക്കിയത്. ഒരു രൂപ പോലും കടമില്ലാതെയാണ് ഗൃഹനാഥൻ വീട് പണിഞ്ഞത്. വീടിന്റെ സിറ്റ്ഔട്ടിലേക്ക് കടക്കുമ്പോൾ തന്നെ കളർ ടോന്നാണ് പ്രധാനമായി എടുത്തു കാണിക്കുന്നത്. ഫ്ലോറിൽ വിരിച്ചിട്ടുള്ളത് ടൈലുകളാണ്. കൂടാതെ ഇരിപ്പിടത്തിനായി തടിയിൽ ഒരുക്കിയ ബെഞ്ച് കാണാം.

വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സിപിൽ ഡിസൈനിലാണ് പണിതിരിക്കുന്നത്. ഓടുകളാണ് വീടിന്റെ മുകളിൽ വിരിച്ചിട്ടുള്ളത്. ലിവിങ് ഹാളും ഡൈനിങ് ഹാളും ഏകദേശം ഒരേ ഭാഗത്താണ് വരുന്നത്. അതിനൊപ്പം തന്നെ വാഷ് ബേസ് കൂടാതെ തന്നെ വിശാലമായ ഇടം എന്നത് തന്നെയാണ് പ്രധാന ആകർഷണം. ആവശ്യത്തിലധികം വെളിച്ചവും കാറ്റും ഉള്ളിലേക്ക് കടക്കുന്നത് വീടിനെ ഒരുപാട് മനോഹരമാക്കുന്നുണ്ട്.

വീടിനു അടിപൊളി ക്ലാസ്സിക്ക് രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. ആദ്യത്തെ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ തന്നെ വിശാലതയാണ് അനുഭവപ്പെടുന്നത്. ഓട് വിരിച്ചത് കൊണ്ട് ആവശ്യത്തിലധികം കാറ്റാണ് ഉള്ളിലേക്കു പ്രവേശിക്കുന്നത്. കൂടാതെ ഒരു മുറിയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഈ കിടപ്പ് മുറിയിലും കാണാൻ കഴിയും. രണ്ട് കിടപ്പ് മുറികളുടെ നടുവിലായിട്ടാണ് കോമൺ ബാത്രൂം വരുന്നത്. വീടിന്റെ കൂടുതൽ കാഴ്ച്ചകളും അറിവുകളും മനസ്സിലാക്കാൻ വീഡിയോ മുഴുവൻ കാണുക.

Rate this post