budget home

Budget Friendly Home: ഒരു വീട് എന്നത് ഏതൊരു വെക്തിയുടെയും സ്വപ്നമാണ്. അത്തരം സ്വപ്നങ്ങളുടെ പിന്നാലെ ഓടുന്നവർ നിരവധി പേരാണ്. പലർക്കും മിതമായ ഭൂമി കൊണ്ടും, സാമ്പത്തികമായ പ്രേശ്നങ്ങൾ കൊണ്ടും ഈ സ്വപ്നങ്ങൾ നടക്കാറില്ല എന്നതാണ് സത്യം. അത്തരകാർക്ക് വേണ്ടിയുള്ള ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ചുരുങ്ങിയ ചിലവിൽ തന്നെ വളരെ മനോഹരമായ വീടുകൾ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈയൊരു വീടിന്റെ ഡിസൈൻ നോക്കാവുന്നതാണ്.

കൊച്ചി ആലുവ പെരുമ്പാവൂർ റൂട്ടിലുള്ള കിടിലൻ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. ആരും കൊതിച്ചു പോകുന്ന ഇത്തരം ചെറിയ വീടുകൾ മാതൃകയാക്കാൻ പലർക്കും ആഗ്രഹമുണ്ടാവും. മൂന്ന് സെന്റ് ഭൂമിയിൽ 650 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച വീടാണ് ഇവിടെ നോക്കുന്നത്. ഏകദേശം രണ്ട് കിടപ്പ് മുറി സൗകര്യമാണ് ഈ വീട്ടിൽ ഉള്ളത്. ഒരു ചെറിയ കുടുബത്തിനു സുഖകരമായി കഴിയാൻ സാധിക്കുന്നതാണ്.

വീടിന്റെ ചുറ്റും മതിൽ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണാൻ കഴിയുന്നത്. മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങളും സിറ്റ്ഔട്ടിൽ സജ്ജീകരിച്ചിട്ടുള്ളത്. ഒരു ചെറിയ കിണർ വീടിന്റെ ഇടത് ഭാഗത്ത് കാണാം. വെള്ള പെയിന്റാണ് വീടിനു പൂശിച്ചിട്ടുള്ളത് കൂടാതെ ഫ്ലോറിൽ വെള്ള ടൈൽസും വിരിച്ചിട്ടുള്ളത്.

സിറ്റ്ഔട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ ലിവിങ് കം ഡൈനിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. ഈയൊരു ഹാളിൽ തന്നെ ഒരു ഭാഗത്തായി വാഷ് ബേസ് കാണാം. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.

Rate this post