20 lakhs Budget Home

20 lakhs Budget Home: മലപ്പുറം ജില്ലയിൽ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒറ്റനില വീടിന്റെ മനോഹരമായ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ഏകദേശം വീടിന്റെ ചിലവ് വന്നത് ഇരുപത് ലക്ഷം രൂപയാണ്. എന്നാൽ ഇന്റീരിയർ, എസ്റ്റീരിയർ, ഫർണിഷിംഗ് തുടങ്ങിയ കൂടി ചേർത്ത് മുഴുവൻ തുകയായത് 25 ലക്ഷം രൂപയാണ്. ടെസ്റ്റ്ർ പെയിന്റ് വെച്ച് ചെയ്ത മുവശത്തെ ചുവരിൽ ഡിസൈൻ വർക്ക് ആരെയും ആകർഷിക്കുന്നതാണ്.

10 സെന്റ് പ്ലോട്ടിൽ 2200 സ്‌ക്വയർ ഫീറ്റിൽ കാർ പോർച്ച് അടക്കം നിർമ്മിച്ച ഒറ്റനില വീടാണ് കാണാൻ സാധിക്കുന്നത്. സിറ്റ്ഔട്ടിലേക്ക് കയറുമ്പോൾ പടികളിൽ ബ്ലാക്ക് മാർബിലാണ് വിരിച്ചിരിക്കുന്നത്. അത്യാവശ്യം സ്പേസ് നിറഞ്ഞ സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. സിറ്റ് ഔട്ടിന്റെ ചുറ്റും ഇരിപ്പിടം സൗകര്യവും കൂടി നല്കിട്ടുള്ളതിനാൽ കൂടുതൽ സൗകര്യങ്ങൾ സിറ്റ് ഔട്ടിലുണ്ട്.

ചുവരുകളിൽ വുഡൻ ടച്ചുള്ള ടെസ്റ്റ്ർ പെയിന്റിംഗ് കൂടുതൽ മനോഹരമാക്കാൻ സഹായിക്കുന്നുണ്ട്. ജാലകങ്ങളും പ്രധാന വാതിലും തടിയിലാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്നാൽ ആദ്യം കാണാൻ കഴിയുന്നത് വാഷ് ബേസ് യൂണിറ്റാണ്. അതിനാൽ ടെസ്റ്റ്ർ വർക്ക് കൊണ്ട് സുന്ദരമാക്കിട്ടുണ്ട്. പ്രധാന ഹാളിലെ ഫ്ലോർ വരുന്നത് മാർബിൾ ആണ്. വലത് ഭാഗത്ത് കിടപ്പ് മുറിയും, ഇടത് ഭാഗത്തായി ഡൈനിങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

അത്യാവശ്യം വലിപ്പമുള്ള ഡൈനിങ് ഏരിയയാണ് ഹാളിന്റെ കോർണർ ഏരിയയിൽ ക്രെമീകരിച്ചത്. ഏകദേശം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഈ ഡൈനിങ് മേശയിലുണ്ട്. സീലിംഗ് വർക്ക് അങ്ങനെ ചെയ്തിട്ടില്ല അതുമാത്രമല്ല ലൈറ്റ് വർക്ക്സ് കാണാൻ കഴിയും. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.

Rate this post