10 Lakhs New Budget Home: കാലം മാറുന്നത് അനുസരിച്ച് കോലവും മാറണം എന്നാണല്ലോ ചൊല്ല്. അതുപോലെയാണ് വീടിന്റെ കാലവും. ഈ ആധുനിക സമയത്ത് പലർക്കും പലരുടെ വ്യത്യസ്തമായ ആശയങ്ങൾ ഉന്നയിച്ചാണ് മനോഹരമായ വീടുകൾ നിർമ്മിക്കുന്നത്. മോഡൺ വീടുകൾ മുതൽ വ്യത്യസ്ത ഡിസൈനിലുള്ള വീടുകൾ വരെ ഇന്ന് വളരെയധികം പ്രചാരണം നേടി വരുകയാണ്. എന്നാൽ സാധാരണകാർക്ക് എപ്പോഴും ചുരുങ്ങിയ ചിലവിൽ വീട് പണിയുക എന്ന ആഗ്രഹമാണ്.
ആകെ ഏഴ് സെന്റിൽ പത്ത് ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ഏകദേശം 920 സ്‌ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. അതേസമയം വീട് മുഴുവൻ പണിയാൻ ആകെ ചിലവായത് ആകെ പത്ത് ലക്ഷം രൂപ മാത്രമാണ്. ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണെങ്കിലും വീട് നിർമ്മിക്കാൻ വേണ്ടി ഉപയോഗിച്ച ഓരോ ഉത്പനങ്ങളും വളരെ മികച്ചതാണ്. യാതൊരു കാര്യത്തിലും കുറവ് വരുത്തിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.
ഏഴ് സെന്റിൽ വരുന്ന ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. ഒരു സാധാരണ കുടുബത്തിനു വളരെ സുഖകരമായി ജീവിക്കാൻ കഴിയുന്ന ഒരിടമാണെന്ന് പറയാം. ചെറിയ സിറ്റ് ഔട്ടോടെയാണ് വീടിന്റെ മുൻഭാഗം തന്നെ ആരംഭിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ മനോഹരമായ വലിയ ലിവിങ് ഏരിയയാണ് കാണാൻ സാധിക്കുന്നത്. ഒരു കുടുബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ കാണാം. ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ വിശാലമായ ഡൈനിങ് ഹാളും കാണാൻ കഴിയും.
സുഖകരമായി എട്ടോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടവും ഈ ഡൈനിങ് ഹാളിൽ ഉണ്ട്. രണ്ട് കിടപ്പ് മുറികളിൽ ഒരെണ്ണം മാസ്റ്റർബെഡ്‌റൂമായിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അറ്റാച്ഡ് ബാത്രൂം അടങ്ങിയതും ഈവീട്ടിൽ കാണാം. കൂടാതെ ഏതൊരു വീടിനെ പോലെ മനോഹരമായ അടുക്കളയും ഇവിടെ കാണാം. വാഷ് ബേസം, സ്റ്റെയർ കേസും തുടങ്ങിയവ എല്ലാം ഈ വീട്ടിൽ ഒരുക്കിട്ടുണ്ട്. എന്തുകൊണ്ട് സാധാരണകാർക്ക് മാതൃകയാക്കാൻ കഴിയുന്ന വീടാണിത്.