1400 സ്‌ക്വയർ ഫീറ്റിൽ 33 ലക്ഷം രൂപയിൽ പണിത കിടിലനൊരു വീട്.!! | 1400 sqft 33 Laksh

1400 sqft 33 Laksh: മലപ്പുറം ജില്ലയിലെ തിരൂർ എന്ന സ്ഥലത്തെ ആരെയും ആകർഷിക്കുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒറ്റ നിലയിൽ 1400 സ്‌ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് നോക്കാൻ പോകുന്നത്. ഏകദേശം ഏഴ് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഇന്റീരിയർ ഡിസൈൻ മാത്രം 33 ലക്ഷം രൂപയാണ് വന്നത്. ഫ്ലോപ്പ് അതുപോലെ ഫ്ലാറ്റ് റൂഫ് തുടങ്ങിയവ കാണാൻ കഴിയും. സിറ്റ്ഔട്ടിന്റെ ഏരിയയിൽ ഫ്ലാറ്റ് റൂഫും, കിടപ്പ് മുറികളിൽ ഫ്ലോപ്പ് റൂഫാണ് നൽകിട്ടുള്ളത്.

എസ്റ്റീരിയർ ഡിസൈൻ തന്നെ എടുത്തു പറയേണ്ടവ ഒന്നാണ്. മികച്ച ഡിസൈൻ വർക്കുകളാണ് എസ്റ്റീരിയർ ഡിസൈനിൽ നല്കിട്ടുള്ളത്. ചെറിയ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ പടികളിൽ വിരിച്ചിട്ടുള്ളത് ഗ്രാനൈറ്റാണ്. വെള്ള ടൈൽസാണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. എൽ ഇ ഡി ലൈറ്റുകൾ മാത്രമേ നല്കിട്ടുള്ളു. സാധാരണ ഡിസൈനിൽ ഡബിൾ ഡോറിൽ മഹാഗണി തടിയിലാണ് വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്.

പ്രധാന വാതിൽ തുറന്നാൽ നേരെ എത്തി ചേരുന്നത് ലിവിങ് ഹാളിലേക്കാണ്. അരികെ തന്നെ ഡൈനിങ് ഏരിയയും ക്രെമീകരിച്ചിട്ടുണ്ട്. ലിവിങ് ഏരിയയുടെ കോർണർ ഭാഗത്ത് ഇരിപ്പിടത്തിനായി സോഫകളും, അവശ്യത്തിലധികം വെളിച്ചവും, കാറ്റും കടക്കാൻ വേണ്ടി ഇരു ഭാഗത്ത് നിർമ്മിച്ചിട്ടുള്ള ജാലകങ്ങളും കാണാം. ടീവി യൂണിറ്റും ഈയൊരു ഏരിയയിൽ തന്നെയാണ് സജ്ജീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും നേരെ എത്തി ചേരുന്നത് ഡൈനിങ് ഏരിയയിലേക്കാണ്.

അവശ്യത്തിലധികം സൗകര്യങ്ങളാണ് ഡൈനിങ്ങ് ഏരിയയിൽ ക്രെമീകരിച്ചിരിക്കുന്നത്. നാല് പേർക്ക് സുഖകരമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് മേശയും ഇരിപ്പിടവുമാണ് നല്കിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ ഭാഗത്ത് ഫ്ലോപ്പ് റൂഫാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിനെ പറ്റി കൂടുതൽ വിഷേശങ്ങൾ അറിയാൻ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രെമിക്കുക.

Rate this post
1400 sqft 33 Laksh