2200-square-feet

2200 sqft Traditional 3bhk home: അത്യാധുനിക സൗകര്യങ്ങളോടുകൂടി പരമ്പരാഗതമായ ഒരു വീടാണിത്. 2200 സ്ക്വയർ ഫീറ്റിൽ 10 സെന്റ് സ്ഥലത്ത് 3 ബെഡ്റൂം ഹാൾ കിച്ചൺ എന്നിവ അടങ്ങുന്നതാണ് പ്ലാൻ. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം ഉള്ളത് ഒരു പടിപ്പുരയാണ് ഇത് വീടിന്റെ പരമ്പരാഗത രീതി നിലനിർത്തുന്നതിന് സഹായിക്കുന്നു. അതിനുശേഷം മുറ്റം. മുറ്റം കടന്ന് എത്തുന്നത് വിശാലമായ സിറ്റൗട്ടിലേക്കാണ്.

വീടിന്റെ മെയിൻ ഡോർ കൊടുത്തിരിക്കുന്നത് തേക്കിലാണ്. സാധാരണ വാതിലുകളെക്കാൾ വലുപ്പത്തിലാണ് ഈ ഡോർ കൊടുത്തിരിക്കുന്നത്. ഇത് വീടിന്റെ വാതിൽ തുറക്കുമ്പോൾ ഉള്ള കോർട്ടിയാഡിലേക്കുള്ള ദൃശ്യം സുഗമമാക്കുന്നു. വാതിൽ തുറക്കുമ്പോൾ നേരെ കാണുന്നത് നടുമുറ്റവും അതിനുശേഷം ഉള്ള കോർട്ടിയാടുമാണ്. നടുമുറ്റത്തിന് ശേഷമാണ് ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും കൊടുത്തിരിക്കുന്നത്.

nallaukett home

നടുമുറ്റത്തിലേക്ക് വെള്ളം കുത്തിയൊലിച്ചു വീഴുന്ന രീതിയിലാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. നടുമുറ്റത്ത് വീഴുന്ന വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള വാൽവുകളും കൊടുത്തിരിക്കുന്നു. നടുമുറ്റത്തിന്റെ രണ്ട് വശങ്ങളിലായി ഇരിക്കുന്നതിനുള്ള അറേഞ്ച് മെന്റ് കൊടുത്തിരിക്കുന്നു. ടിവി യൂണിറ്റ് ലിവിങ് ഏരിയയിൽ നിന്ന് കാണാവുന്ന തരത്തിലാണ്. ഡൈനിങ്ങിനോട് ചേർന്ന് തന്നെയാണ് ഓപ്പൺ കിച്ചൺ കൊടുത്തിരിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ചെറിയൊരു വാഷ് ഏരിയ അറേഞ്ച് ചെയ്തിട്ടുണ്ട്.

ഓപ്പൺ കിച്ചണി നടുത്ത് തന്നെ മറ്റൊരു സെക്കൻഡ് കിച്ചൻ കൂടി കൊടുത്തിരിക്കുന്നു. അത്യാവശ്യം ഉള്ള എല്ലാ സൗകര്യങ്ങളും കൂടിയാണ് രണ്ട് കിച്ചണും നിർമ്മിച്ചിരിക്കുന്നത്. 3 ബെഡ്‌റൂമുകളിലും അറ്റാച്ച്ഡ് ബാത്രൂം വരുന്നവയാണ്. മരം കൊണ്ട് തീർത്ത ടേബിൾ എന്നിവ റൂമിന്റെ ഭംഗി കൂട്ടുന്നു. സീലിംഗ് വർക്കുകളും മറ്റ് ഇന്റീരിയർ ഡിസൈനുകളും വീടിന് ചെയ്തിട്ടുണ്ട്. വീടിനുള്ളിൽ കൊടുത്തിട്ടുള്ള ടർക്കിഷ് ലൈറ്റുകൾ വീടിന്റെ ആകർഷണീയത ഇരട്ടി ആക്കുന്നുണ്ട്.വീടിന് ഏകദേശം മൊത്തം ചെലവായിരിക്കുന്നത് 75 ലക്ഷം രൂപയാണ്. അതിൽ 5 ലക്ഷം രൂപയോളം ആക്സസറീസ് മാത്രമായി ചെലവായിരിക്കുന്നു.

Rate this post