3 lakh small Budget Home: ചെറിയ വീട് പണിയുമ്പോൾ എപ്പോളും ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഒരു വീട്. നമ്മളിൽ മിക്കവർക്കും ചിലവ് ചുരുക്കി വീട് പണിയാനാണ് ആഗ്രഹം. അതിനാൽ തന്നെ ഒരു വീട് പണിയുമ്പോൾ ഏറെ കാര്യങ്ങൾ സ്രെധിക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ സാധാരണക്കാരിൽ സാധാരണകാർക്ക് നിർമ്മിക്കാൻ സാധിക്കുന്ന ചെറിയ ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.
കട്ടപ്പനയിൽ ഉടമസ്ഥന്റെ ഫാം ഹൌസ് എന്ന മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. 330 സ്‌ക്വയർ ഫീറ്റിൽ സിറ്റ്ഔട്ട്, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, അടുക്കള, ഒരു കിടപ്പ് മുറി തുടങ്ങി എല്ലാ സൗകര്യങ്ങൾ അടങ്ങിയ മനോഹരമായ വീടാണെന്ന് പറയാം. പുതിയതായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീടുകൾ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആസ്പെറ്റോസ് ഷീറ്റിലാണ് വീടിന്റെ നിർമ്മാണം വരുന്നത്. എന്നിരുന്നാലും സീലിംഗ് തുടങ്ങിയവ ചെയ്ത വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
ഒരു സാധാരണ വീടിനു വേണ്ട എല്ലാ സൗകര്യങ്ങൾ പരമാവധി ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. ഉടമസ്ഥന്റെ സ്വന്തം ഭൂമിയിൽ ഉണ്ടായിരുന്ന ഉത്പനങ്ങൾ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചെറിയയൊരു സിറ്റ്ഔട്ട് ക്രെമീകരിച്ചിട്ടുണ്ട്. തടിയിലാണ് പ്രധാന വാതിൽ പണിതിട്ടുള്ളത്. ജാലകങ്ങളും അവയുടെ കട്ട്ലയും അലുമനിയം ഫാബ്രിക്കേഷനും കൂടാതെ കോൺക്രീറ്റിലുമാണ് വരുന്നത്.
ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമായും ഡൈനിങ് ഹാളിന്റെ ആവശ്യത്തിനു വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഈയൊരു ഹാൾ ചെറിയ ലിവിങ് ഹാളായും ഉപയോഗിക്കാൻ സാധിക്കുമെന്നത് മറ്റൊരു പ്രേത്യേകതയാണ്. ഒരു കിടപ്പ് മുറി, അടുക്കള, ടോയ്ലറ്റ്, വീടിന്റെ പുറകിൽ സിറ്റ്ഔട്ട് എന്ന രീതിയിലാണ് പണി കഴിപ്പിച്ചത്. വീടിന്റെ കൂടുതൽ നല്ല വിശേഷങ്ങൾ അറിയാൻ വീഡിയോ ഉടനീളം പരിശോധിക്കുക.