7 lakh 4 cent home

7 lakh 4 cent home: നാല് സെന്റ് 42 ദിവസം കൊണ്ട് പണിത മനോഹരമായ വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ ചിലവ് ചുരുങ്ങിയ വീടാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് മാതൃകയാക്കാൻ സാധിക്കുന്ന വീടാണ്. കെ എസ് കോൺസ്ട്രഷൻസാണ് വീട് ഡിസൈൻ ചെയ്ത് മനോഹരമാക്കിരിക്കുന്നത്. കൊല്ലം ജില്ലയിൽ 450 സ്ക്വയർ ഫീറ്റിൽ പണിത വീടിന്റെ വിശേഷനങ്ങളാണ് നോക്കാൻ പോകുന്നത്.

ഏകദേശം ഏഴര ലക്ഷം രൂപയാണ് വീടിനു ചിലവായി വന്നിരിക്കുന്നത്. സിറ്റ്ഔട്ടിലേക്ക് നീങ്ങുമ്പോൾ രണ്ട് പിളളറുകളാണ് വന്നിരിക്കുന്നത്. ഗ്രാനൈറ്റ് ഫിനീഷിങ് അടങ്ങിയ ടൈൽസാണ് ചെയ്തിരികുന്നത്. പ്രധാന വാതിൽ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം സ്ഥലം നിറഞ്ഞ ഹാളാണ് കാണാൻ സാധിക്കുന്നത്. ഇൻറ്റീരിയർ ഡിസൈൻസാണ് ഈ ഭവനത്തിന്റ പ്രധാന ആകർഷണം. ഈ ഹാളിൽ തന്നെയാണ് ഡൈനിംഗ് ഏരിയയും വരുന്നത്. അരികെ തന്നെ വാഷ് ബേസ് കൌണ്ടര് വന്നിട്ടുണ്ട്.

രണ്ട് കിടപ്പ് മുറികളിലേക്ക് പോകാൻ വേണ്ടി വേലിയ ആർച്ച് നാൽകിരിക്കുന്നതായി കാണാം. രണ്ട് ബെഡ്രൂമിന്റ് മദ്ധ്യ ഭാഗത്തായി ഒരു ബാത്റൂം വന്നിട്ടുണ്ട്. ഓരോ മുറികളിൽ രണ്ട് ജനാലുകളാണ് നൽകിരിക്കുന്നത്. അത്യാവശ്യം സ്പേസ് നിറഞ്ഞ ഒരിടം തന്നെയാണ് മുറികളിൽ ഒരുക്കിട്ടുള്ളത്. അടത്തതായി വീട്ടിലെ പ്രധാന ഭാഗമായ അടുക്കളയാണ് നോക്കുന്നത്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൌകര്യങ്ങൾ ഈ അടുക്കളയിലും കാണാം. വീടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം.

Place : Kollam

Plot : 4 Cent

Total Area : 450 SFT

Total cost : 7 Lakhs

1) Sitout

2) living + Dining Hall

3) 2 Bedroom

4) Common Bathroom

5) Kitchen

Rate this post