900 squft home: നാല് സെന്റ് സ്ഥലത്ത് 900 സ്ക്വയർ ഫീറ്റിൽ ചെറിയൊരു കുടുംബത്തിന് താമസിക്കാൻ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും ഒരു വീട്. ആരെയും ആകർഷിക്കുന്ന വളരെ സിമ്പിൾ ഡിസൈൻ ഓടുകൂടിയാണ് വീട് ചെയ്തിരിക്കുന്നത്. സിംഗിൾ ഫ്ലോറിലായി രണ്ട് ബെഡ്റൂം, ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് മെയിൻ പ്ലാൻ. രണ്ട് ബെഡ്റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്. ബെഡ്റൂമുകളിൽ വലിയ കബോർഡുകൾ അറേഞ്ച് ചെയ്തിരിക്കുന്നു.
വീടിന് ഒരു ചെറിയ സിറ്റൗട്ട്കൊടുത്തിരിക്കുന്നു. മെയിൻ ഡോർ ഡബിൾ ഡോർ ആയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഡോർ തുറന്ന അകത്തു കയറുമ്പോൾ വിശാലമായ ലിവിങ് ഏരിയ. ലിവിങ് ഏരിയയിൽ സോഫയും അതിനോട് ചേർന്ന് ചെറിയൊരു ടി ടേബിളും അറേഞ്ച് ചെയ്തിരിക്കുന്നു. സീലിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത് ജിപ്സം ഉപയോഗിച്ച് കൊണ്ടാണ്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിച്ചിരിക്കുന്നത് ഒരു പാർട്ടീഷൻ വാൾ
കൊണ്ടാണ് ഇതിൽ പർഗോള വർക്കുകൾ ചെയ്തിരിക്കുന്നു. വിശാലമായി തന്നെയാണ് ഡൈനിങ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. ഡൈനിങ് ടേബിൾ അറേഞ്ച് മെന്റ് എന്ന് പറയുന്നത് സീറ്റ് വിത്ത് സോഫാ സിറ്റിംഗ് ആണ്. വുഡ് വിത്ത് ഗ്ലാസ് ആണ് ഡൈനിങ് ടേബിൾ.വീട്ടിൽ എല്ലാ ജനലുകളിലും ഉപയോഗിച്ചിരിക്കുന്നത് സീബ്രാലൈൻ കർട്ടനുകളാണ് ഇത് വീടിനെ ആകർഷണീയമാക്കുന്നതിന് സഹായിക്കുന്നു.ഡൈനിങ് ഹാളിൽ തന്നെയാണ് ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നത്.
ഫസ്റ്റ് ഫ്ലോറിലേക്ക് സ്റ്റെയർ അറേഞ്ച് ചെയ്തിട്ടുണ്ട് ചെയറിന് ഒരു വശത്തായാണ് വാഷ് ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നത്. ഭാഷയുടെ ചേർന്ന് തന്നെ ബെഡ്റൂമിലേക്കുള്ള എൻട്രൻസ് കൊടുത്തിരിക്കുന്നു.വാഷ് ഏരിയക്ക് താഴെയായി സ്റ്റോറേജ് സ്പേസ് അറേഞ്ച് ചെയ്തിരിക്കുന്നു. പിന്നീടുള്ളത് വീടിന്റെ കിച്ചണാണ് ഇത് വളരെ വിശാലതയോടും ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. video credit : KL10 KITCHEN&HOMES