Home Tips

Home Tips: നമ്മളിൽ മിക്കവരും ദിവസേന സോഷ്യൽ മീഡിയകളിൽ കാണുന്ന ഒരു സംഭവമാണ് ഒരു ലക്ഷം, രണ്ട് ലക്ഷം, അഞ്ച് ലക്ഷം എന്നീ ചിലവ് കുറഞ്ഞ വീടുകൾ. ഇത്രേയും ചിലവ് ചുരുക്കി വീട് പണിയുവാൻ സാധിക്കുമോ എന്നാണ് ഒരു വീട് സ്വപ്നം കാണുന്നവരുടെ സ്വപ്നം. ചിലവ് ചുരുക്ക എന്നത് ഗുണനിലവാരം കുറയ്ക്കുക എന്നതല്ല എന്നത് മറ്റൊരു സത്യമാണ്. ഒരു ചിലവ് ചുരുക്കി വീട് പണിയുവാൻ ആഗ്രഹിക്കുന്നുണ്ടെകിൽ ആദ്യമായി വേണ്ടത് വെക്തമായ പ്ലാനിംഗാണ്.

ആദ്യമായി വേണ്ടത് 2ഡി ഡ്രോയാണ്. അതിനു ശേഷം എന്തൊക്കെ കൂട്ടാം, എന്തൊക്കെ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചതിന് ശേഷം 2ഡി എലിവേഷനിലക്ക് പോകാവുന്നതാണ്. വീട് പണി ആരംഭിച്ചതിന് ശേഷം ഒരു കാരണവശാലും ഈ ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല. പലരും ഇങ്ങനെ ചെയ്യുമ്പോളാണ് നമ്മൾ ഉദ്ദേശിച്ചതിനെക്കാളും കൂടുതൽ തുക നിർമ്മാണ ചിലവിന് വരുന്നത്. നമ്മൾക്ക് അവശ്യങ്ങൾ നൽകി, കൂടുതൽ സന്തോഷം ലാഭ്യമാകുന്ന രീതിയിലായിരിക്കണം വീടിന്റെ നിർമാണ രൂപത്തിനു പ്രാധാന്യം നൽകേണ്ടത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വീട്ടിലെ കിടപ്പ് മുറികൾ. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള വീട്ടിൽ നാലോ അഞ്ചോ കിടപ്പ് മുറികൾ ഇന്ന് മിക്ക വീടുകളിൽ കാണാൻ സാധിക്കും. എന്നോ വരുന്ന ഒരു വിരുന്നക്കാരനു വേണ്ടി നമ്മൾ ചിലവാക്കുന്നത് വലിയ തുകയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഏറ്റവൻ ചെറിയ കിടപ്പ് മുറിയ്ക്ക് ഏകദേശം ചിലവ് വരുന്നത് ഒന്നര ലക്ഷം മുകളിലാണ്. ഈയൊരു ചിലവ് ചുരുക്കാൻ സാധിച്ചാൽ വീടിന്റെ മുഴുവൻ ചിലവിൽ നിന്നും നല്ലൊരു ശതമാനം ലാഭിക്കാൻ സാധിക്കും.

കൂടാതെ സാധാരണയായി കണ്ടു വരുന്ന മറ്റൊരു സംഭവമാണ് ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ അടുക്കള. എന്നാൽ ഒന്നിൽ കൂടുതൽ അടുക്കള മിക്കവരും ഉപയോഗിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അടുക്കളയുടെ സ്ഥലം എത്രത്തോളം ഒതുങ്ങുന്നോ അത്രത്തോളം വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. കൂടാതെ ഇതിന്റെ കൂടെ നല്ലൊരു സംഖ്യയും നമ്മൾക്ക് സേവ് ചെയ്യാൻ കഴിയും. കൂടുതൽ നല്ല ടിപ്സ് അറിയാൻ വീഡിയോ മുഴുവൻ കാണുക.

Rate this post