കാലങ്ങൾക്ക് ശേഷം കാവ്യയുടെ വെളിപ്പെടുത്തൽ.!! നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം.!! | Actress Kavya Madhavan Viral Live News

Actress Kavya Madhavan Viral Live News : വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയും ആരെയും കൊതിപ്പിക്കുന്ന മുടിയഴകും മലയാളികളുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ പ്രതീകമാണ് എന്നും കാവ്യാ മാധവൻ.മലയാളിത്തം തുളുമ്പുന്ന എത്രയെത്ര കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷരുടെ ഹൃദയം കവർന്നത്.1991 ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാല താരമായാണ് കാവ്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം .നായിക വേഷത്തിൽ ആദ്യമായ് പ്രത്യക്ഷപ്പെട്ടത് ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ആണ്.പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ കാവ്യക്ക് കഴിഞ്ഞു

.തുടർന്ന് 75 ചിത്രങ്ങളിൽ അഭിനയിച്ച കാവ്യ 2010 ൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും 2004 ൽ പുറത്തിറങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡും സ്വന്തമാക്കി. ഭൂരിഭാഗം നായികമാരെപ്പോലെ ഒരു നർത്തകി ആയിട്ടാണ് കാവ്യയുടെയും തുടക്കം.ഇപ്പോൾ നൃത്തരംഗത്ത് എല്ലാ സപ്പോർട്ടും ചെയ്ത് സ്റ്റേജുകളിൽ ആത്മവിശ്വാസത്തോടെ പെർഫോം ചെയ്യാനുള്ള ധൈര്യം പകർന്നു തന്ന തന്റെ ഗുരുവിന്റെ പുതിയ സംരംഭത്തിനു ആശംസകളുമായി എത്തിയിരിക്കുകയാണ് നടി. ലോകത്തിലെ

കാലങ്ങൾക്ക് ശേഷം കാവ്യയുടെ വെളിപ്പെടുത്തൽ.!! നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം.!! | Actress Kavya Madhavan Viral Live News 2

ആദ്യത്തെ ഡാൻസ് ബാൻഡ് ആയ ‘ആനന്ദവൈഭവം’ എന്ന പുതിയ സംരംഭവുമായി വരുന്ന തന്റെ ഗുരുനാഥന് എല്ലാ വിധ ആശംസകളും നേർന്നു കൊണ്ടാണ് കാവ്യ ലൈവ് വീഡിയോയിൽ എത്തിയത്.20 വർഷത്തോളം താൻ നൃത്തം അഭ്യസിക്കുന്നത് ആനന്ദ് മാഷിന്റെ കീഴിൽ ആണെന്നും. ഒരു അദ്ധ്യാപകൻ എന്നതിനപ്പുറം അദ്ദേഹം തനിക്ക് സഹോദരന്റെയും അഛന്റെയും അമ്മയുടെയും ഒക്കെ സ്ഥാനത്താണെന്നും കാവ്യ പറയുന്നു . തളർന്നിരിക്കുന്ന സമയങ്ങളിൽ പിടിച്ചെഴുന്നേൽപ്പിക്കുന്നയാൾ ഏത് സാഹചര്യത്തിലും തന്നെ മനസ്സിലാക്കുകയും ഉപദേശിക്കുകയും ചെയ്യുന്നയാൾ എന്നൊക്കെയാണ് കാവ്യ

തന്റെ ആനന്ദ് മാഷിനെപ്പറ്റി പറയുന്നത്. ഒരുപാടു നാളുകൾക്കു ശേഷം കാവ്യയെ ലൈവ് വീഡിയോയിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിനിമയിലെ ഭാഗ്യ ജോഡികൾ എന്നറിയപ്പെട്ട നടൻ ദിലീപും കാവ്യയും ജീവിതത്തിലും ജോഡികൾ ആയത് 2016 മെയ്‌ 25 നാണ്. വിവാഹത്തെ തുടർന്ന് അഭിനയ രംഗത്ത് സജീവമല്ലാതിരുന്ന കാവ്യയെ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഫോട്ടോകളിലൂടെയാണ് പ്രേക്ഷകർ കണ്ടത്.കാവ്യക്ക് മഹാലക്ഷ്മി എന്നൊരു മോളുണ്ട്. ഒരെഴുത്തുകാരി കൂടിയായ കാവ്യ രണ്ട് ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതുകയും മൂന്ന് ചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുണ്ട്.ലക്ഷ്യ എന്ന പേരിൽ ഒരു വസ്ത്രം വ്യാപാര സ്ഥാപനത്തിനും ഉടമയാണ് കാവ്യ. Actress Kavya Madhavan Viral Live News

Rate this post
Actress Kavya Madhavan Viral Live News