അമ്മയെ അടുക്കളയിൽ സഹായിക്കുന്ന പൊടിമീശക്കാരൻ ആരാണെന്ന് മനസ്സിലായോ ?.!! | Celebrity Childhood Pics Viral

Celebrity Childhood Pics Viral: നമുക്ക് ഏവർക്കും മറക്കാൻ പറ്റാത്ത എക്കാലത്തും സൂക്ഷിക്കാൻ പറ്റിയ ഓർമ്മകളാണ് കുട്ടിക്കാലത്തേത്. മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു നടന്റെ അത്തരത്തിലുള്ള ഒരു പഴയകാല ചിത്രമാണ്. ‘ എന്റെ ചെറുപ്പകാലത്ത് നാഗപുരിൽ നിന്ന്, അമ്മയെ അടുക്കളയിൽ സഹായിക്കുന്നു ‘ എന്ന ക്യാപ്ഷൻ നൽകിയാണ് ഷൈജു കുറിപ്പ് തന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് പങ്കുവെച്ചിരിക്കുന്നത്. ഒരു പൊടിമീശക്കാരൻ സൈജു

കുറുപ്പിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എന്നാൽ തന്റെ മുഖച്ഛായയിൽ നിന്ന് വലിയ വ്യത്യാസമില്ലാത്തതായും കാണാം. മലയാള സിനിമ മേഖലയിലെ ഇന്ന് തിരക്കുള്ള നടന്മാരിൽ ഒരാൾ ആയി മാറിയിരിക്കുകയാണ് താരം ഇപ്പോൾ. സൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് എയർടെൽ കമ്പനിയിൽ വർക്ക് ചെയ്യുന്നതിനിടെ പ്രമുഖ ഗായകൻ എം ജി ശ്രീകുമാറിനെ പരിചയപ്പെട്ടതോടെയാണ്. ടി ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലേക്ക് അങ്ങനെയാണ് സൈജു

കുറിപ്പ് നായകനായി എത്തിയത്. എംജി ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം ഹരിഹരനെ കാണാൻ പോയപ്പോൾ സൈജുവിനെ നായകനായി തിരഞ്ഞെടുക്കുകയായിരുന്നു ചിത്രം റിലീസ് ആയത് 2005ലാണ്. മംമ്ത മോഹൻദാസും സൈജുവും ആണ് ചിത്രത്തിൽ നായികാനായകന്മാരായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലാണ് സഹനടനായും നായകനായും വില്ലനായും സൈജു അഭിനയ മികവ് തെളിയിച്ചത്. ജയസൂര്യയെ നായകനാക്കി ഒരുങ്ങിയ ആട് എന്ന ചിത്രത്തിൽ സൈജു അവതരിപ്പിച്ച കഥാപാത്രമായ അറക്കൽ അബു താരത്തിന്റെ സിനിമ കരിയറിൽ

ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് താരം. തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നാഗ്പൂർ ആർ കെ എൻ എൻജിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. തനി ഒരുവൻ, ആദി ഭഗവാൻ, മറുപടിയും കാതൽ എന്നിങ്ങനെ നിരവധി തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അമ്മയെ അടുക്കളയിൽ സഹായിക്കുന്ന പൊടിമീശക്കാരൻ ആരാണെന്ന് മനസ്സിലായോ ?.!! | Celebrity Childhood Pics Viral 2
Rate this post
Celebrity Childhood Pics Viral