Mammootty And Lal At Director Siddique Funeral Function: മലയാള സിനിമ പ്രേക്ഷകരെല്ലാം ഏറെ വേദനയോടെ കേട്ട വാർത്തയാണ് സിദ്ധിഖ് എന്ന അതുല്യ പ്രതിഭയുടെ വിട വാങ്ങൽ. കാലത്തിനു മാറ്റ് കുറക്കാൻ കഴിയാത്ത ഒരുപിടി തമാശ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് സിദ്ധിഖ് നമ്മെ വിട്ട് പിരിയുന്നത് സ്വാഭാവിക നർമ്മത്തിന്റെ വിരുന്ന് സമ്മാനിച്ചു ഇന്നിപ്പോൾ ഈ ലോകത്ത് നിന്ന് യാത്രയാകുമ്പോൾ സിദ്ധിഖിന്റെ തൂലികയിൽ പിറന്ന ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ ഒരുനിമിഷം ഒന്ന് ഓടി മറയുന്നയുണ്ടാകും. മിമിക്രിയോടും കലയോടുമുള്ള അതിയായ സ്നേഹം കലാഭവനിൽ ആണ് സിദ്ധിഖിനെ എത്തിച്ചത്.അവിടെ നിന്നാണ്
മലയാള സിനിമ ചരിത്രം എന്നും അത്ഭുതത്തോടെ കാണുന്ന ആ സൂപ്പർ ഹിറ്റ് കോമ്പോ പിറന്നത് . സിദ്ധിഖു ലാലും ചേർന്ന സിദ്ധിഖ് ലാൽ കോമ്പോ. ഇന്നിപ്പോൾ അതിലൊരാൾ ജീവനറ്റ് മുന്നിൽ കിടക്കുമ്പോഴും കാവലായി ലാൽ കൂടെത്തന്നെയുണ്ട്. സിദ്ധിഖിന്റെ മര ണാനന്തര ചടങ്ങുകൾ കാണുന്ന ആരിലും വേദനയുണ്ടാക്കുന്ന രംഗം തന്നെയാണ് സിദ്ധിഖിന്റെ മൃദദേഹത്തിനരികിൽ ഹൃദയം തകർന്നിരിക്കുന്ന ലാൽ എന്ന സുഹൃത്തിന്റെ മുഖം .വിയോജിപ്പുകളും വ്യത്യസ്ത അഭിപ്രായങ്ങളുമെല്ലാം പരസ്പര
ബഹുമാനത്തോടെ സംസാരിച്ചു തീർക്കുന്ന രണ്ട് സുഹൃത്തുക്കൾ ആയിരുന്നു ലാലും സിദ്ധിഖു അതിന്റെ ഭാഗമാണ് അവർ തമ്മിലുള്ള അഭിസംബോധന പോലും . ഇത്ര വലിയ സുഹൃത്തുക്കൾ ആണെങ്കിലും ഇത് വരെ തമ്മിൽ ‘എടാ’ എന്ന് വിളിച്ചിട്ടില്ല ‘എടോ’ എന്ന് മാത്രമാണ് വിളിക്കാറുള്ളതെന്നും അത് പരസ്പരം കൊടുക്കുന്ന ബഹുമാനം ആണെന്നും സിദ്ധിഖ് മുൻപ് പറഞ്ഞിരുന്നു.ഇന്നലെ മരണശേഷം ആശുപത്രിയിൽ നിന്ന് തുടങ്ങി ലാൽ സിദ്ധിഖിന്റെ ചേതനയറ്റ ശരീരത്തോടൊപ്പമുണ്ട്. ഒടുവിൽ തങ്ങളുടെ ഗുരുനാഥൻ ഫാസിൽ എത്തിയപ്പോൾ ലാൽ നിയന്ത്രണം വിട്ട് കരഞ്ഞു പോകുക പോലും ചെയ്തതായി കാണാം.ഫാസിൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ ഫാസിലിന്റെ അസിസ്റ്റന്റ്
ഡയറക്ടർമാരായിട്ടായിരുന്നു സിദ്ധിഖ് ലാലിന്റെ സിനിമ പ്രവേശനം.കരൾ രോഗവും ന്യൂമോണിയയും ബാധിച്ചു ഒരു മാസത്തോളമായി സിദ്ധിഖ് കൊച്ചി അമൃത ആശുപത്രിയിൽ ചികത്സയിലായിരുന്നു.അസുഖം ഭേദമായിക്കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായ ഹൃദയസ്തംഭനം സിദ്ധിഖിന്റെ ജീവനെടുത്തത്. ഇന്ന് വൈകിട്ടാണ് ഖബറടക്കം.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.സിമമ്മൂട്ടി, ദുൽഖർ, ഫഹദ്, ജയറാം തുടങ്ങി താരങ്ങളെല്ലാം തങ്ങളുടെ പ്രിയ സഹപ്രവർത്തകനെ കാണാൻ ഓടിയെത്തിയിട്ടുണ്ട്.