കുഞ്ഞുകേദാറിനെ കൊഞ്ചിച്ചു ചിരിപ്പിക്കുന്ന താരരാജാവിനെ മനസ്സിലായോ? ഹൃദ്യം മനോഹരം; സ്നേഹ ശ്രീകുമാർ പങ്കുവെച്ച വീഡിയോ വൈറൽ.!! | Mammooty With Sneha Sreekumar Son Happy Video

Mammooty With Sneha Sreekumar Son Happy Video : മിനിസ്ക്രീൻ പരമ്പരയിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സ്നേഹ ശ്രീകുമാർ. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹയുടെ കരിയർ തന്നെ മാറിമറിഞ്ഞത്. സിനിമകളിൽ അടക്കം നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സ്നേഹയെ ആളുകൾ എന്നും അറിഞ്ഞിട്ടുള്ളത് മഴവിൽ മനോരമ

അടക്കമുള്ള പരിപാടികളിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികളിലൂടെ തന്നെയാണ്. ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെന്ന കഥാപാത്രത്തിലൂടെ തിളങ്ങി നിന്ന ശ്രീകുമാറുമായുള്ള സ്നേഹയുടെ വിവാഹം കഴിഞ്ഞതും ഇരുവരും കുഞ്ഞതിഥിയെ കാത്തിരുന്നതും ഒക്കെ ആളുകൾ സോഷ്യൽ മീഡിയയിലൂടെ തൊട്ടറിഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു

മാസങ്ങൾക്കു മുൻപാണ് ശ്രീകുമാറിന്റെയും സ്നേഹയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കടന്നുവന്നത്. കേദാർ എന്നാണ് ഇരുവരും മകന് പേര് നൽകിയിരിക്കുന്നത്. മകൻറെ വിശേഷങ്ങൾ ഒക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെക്കാറും ഉണ്ട്. മൂന്നുമാസത്തിനുശേഷം മകനുമായി ലൊക്കേഷനിൽ എത്തിയ വിശേഷവും സ്നേഹ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന മറ്റൊരു വീഡിയോ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

ടർബോ എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാൻ കുഞ്ഞുമായി സ്നേഹയും ശ്രീകുമാറും എത്തിയതാണത്. കുഞ്ഞി കേദാറിനോട് കുശലം പറയുകയും സ്നേഹയേയും ശ്രീകുമാറിനെയും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന മമ്മൂട്ടിയെയാണ് സ്നേഹ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയുന്നതാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ

സ്നേഹയുടെ ഭർത്താവ് ശ്രീകുമാറും ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത ടർബോ എന്ന ചിത്രത്തിന് മിഥുൻ മാനുവൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ കന്നട താരം രാജവീഷ് ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്നേഹ പങ്കുവെച്ച് വീഡിയോ നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നത്.

5/5 - (1 vote)
mammuttysneha sreekumar sonsnehasreekumar with mammtty