guinnes pakru daughter (1)

Guinness Pakru : മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഗിന്നസ് പക്രു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അജയകുമാർ. ടെലിവിഷൻ കോമഡി പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരത്തിന്റെ ജീവിത കഥ ആർക്കും പ്രചോദനം നൽകുന്നതാണ്. തന്റെ ശരീരത്തിന്റെ

ഉയരക്കുറവ് ഒരിക്കലും ഉയരങ്ങൾ കീഴടക്കാനുള്ള താരത്തിന്റെ നിശ്ചയധർട്യത്തിന് തടസമായില്ല. തന്റെ കഴിവുകൾ ഏറ്റവും നന്നായി ഉപയോഗിച്ച ഒരു കലാകാരൻ തന്നെ ആയിരുന്നു ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത അത്ഭുതം ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ച അജയകുമാർ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച ഏറ്റവും

ഉയരം കുറഞ്ഞ താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേടുകയുണ്ടായി. ഇതിനു ശേഷമാണു ഗിന്നസ് പക്രു എന്ന പേര് താരത്തിന് ലഭിച്ചത്. നിരവധി ടീവി ഷോകളിലും സിനിമകളിലും മികച്ച വേഷങ്ങൾ താരം ചെയ്തു. സൂര്യയോടൊപ്പം തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഏഴാം അറിവിലും താരം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈയടുത്താണു താരത്തിന് രണ്ടാമതൊരു കുഞ്ഞു ജനിച്ചത്. ധ്വിജ എന്നാണ് കുഞ്ഞിന്റെ പേര്. 2006 മാർച്ചിൽ ആയിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടെയും വിവാഹം.

2009ലാണ് ഇരുവർക്കും ആദ്യത്തെ പെൺകുഞ്ഞു ജനിച്ചത്. മൂത്ത മകൾ ദീപ്ത കീർത്തിക്ക് ഇപ്പോൾ പതിനാല് വയസ്സായി. ഇൻസ്റ്റാഗ്രാമിൽ മിന്നുന്ന താരങ്ങളാണ് അച്ഛനും മോളും നിരവധി റീലുകളുമായി ഇരുവരും പ്രേക്ഷകരുടെ മുൻപിലേക്ക് വരാറുണ്ട്. വലിയ പ്രേക്ഷക പിന്തുണയാണ് ഇരുവർക്കും സോഷ്യൽ മീഡിയ നൽകുന്നത്. തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞു ജനിച്ചപ്പോൾ മൂത്ത മകൾ കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കുന്ന ചിത്രം ചേച്ചിയമ്മ എന്ന അടുക്കുറിപ്പോടെയാണ് താരം പോസ്റ്റ്‌ ചെയ്തത്. ഇപോഴിതാ കുഞ്ഞു ധ്വജയെ അവളുടെ കുഞ്ഞു വണ്ടിയിൽ ഇരുത്തി തള്ളിക്കൊണ്ട് നടക്കുന്ന താരത്തിന്റെ മനോഹരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.

Rate this post