Vidhu Prathap Write A Note About About Grandma : മലയാളത്തിൽ നിരവധി ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. തന്റെ വേറിട്ട ശബ്ദമാണ് താരത്തെ മറ്റു ഗായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിരവധി പാട്ടുകൾ ആണ് വിധുപ്രതാപ് പാടി മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചത്. പല റിയാലിറ്റി ഷോകളിലും വിധികർത്താവായും താരം നിലവിൽ എത്താറുണ്ട്. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സജീവ സാന്നിധ്യമാണ് താരം.
തന്റെ വിശേഷങ്ങളും യാത്രയുടെ ചിത്രങ്ങളും മറ്റും താരം നിരന്തരം പങ്കു വയ്ക്കാറുണ്ട്. തന്റെ അമ്മൂമ്മയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിദൂപ്രതാപ് എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാനുള്ള ധൈര്യം തനിക്ക് നൽകിയതിന് പിന്നിൽ എന്റെ അമ്മൂമ്മയാണ് അവരുടെ ജീവിതത്തിൽ എനിക്കുവേണ്ടി മാറ്റിവച്ച ഒരു പതിറ്റാണ്ടിലേറെയുള്ള പ്രയത്നത്തിന്റെ പങ്കുണ്ട് എന്നാണ് വിധു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അമ്മൂമ്മയുടെ ചിത്രം പങ്കുവെച്ച് ചുവടെ കുറിച്ചത്.
വിധുവിനെ അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു തന്റെ ഫുൾ കാലഘട്ടത്തിൽ കുട്ടുകാരും ടീച്ചേഴ്സും എല്ലാം ധരിച്ചിരുന്നത്. അതിന് കാരണം തന്നോടൊപ്പം എല്ലാ വേദികളിലും പങ്കെടുത്തിരുന്നത് തന്റെ അമ്മുമ മാത്രമായിരുന്നു എന്നും വിധു പറഞ്ഞു. നിരവധി ആരാധകരാണ് വിധു പങ്കുവെച്ച കുറുപ്പിന് കമന്റുകളുമായി എത്തിയത്. വിധു ജനിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. കൂടാതെ വിധു പഠിച്ചത് ഹോളി ഏഞ്ചൽസ് ക്രൈസ്റ്റ് നഗർ എന്നീ സ്കൂളുകളിൽ ആയിരുന്നു.
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച താരം നാലാം ക്ലാസിൽ പഠിക്കുമ്പോൾ പാദമുദ്ര എന്ന സിനിമയിൽ ഗാനം ആലപിച്ചു. തന്റെ പതിനേഴാം വയസ്സിൽ ഏഷ്യാനെറ്റ് ടിവിയുടെ വോയിസ് ഓഫ് ദി ഇയർ എന്ന പരിപാടിയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ദേവരാജൻ മാഷുടെ ശിഷ്യനായ ശേഷം തന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. ഇന്ന് മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളാണ് വിധു.