Kunjimonnum Kunjimakkalum Episode 96 Akkumol Video Viral: സോഷ്യൽ മീഡിയയിൽ വൈറൽ ആയ യുട്യൂബ് ചാനൽ ആണ് മെലഡി മേക്കേഴ്സ് മാല. നിരവധി ആരാധകർ ഉള്ള ചാനലിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക വിഡിയോസും ആരാധകർ ഏറ്റെടുക്കാറുണ്ട്. അപ്പയും അക്കുമോളും അടങ്ങിയ വിഡിയോസിന് ആണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇവർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്. ഇത്തവണ അക്കുമോളും അനിയത്തിയും അപ്പയും ഒത്താണ് വിഡിയോയിൽ എത്തിയത്. ഒരു ഗ്ലോബും പിടിച്ച് ഇരിക്കുകയാണ് അപ്പയുടെ അടുത്തെത്തി കുട്ടികൾ രണ്ടും സംശയങ്ങൾ ചോദിക്കുന്നത് കാണാം. ഗ്ലോബിന് ക്ളോപ്പ്
എന്നാണ് അക്കുമോൾ പറയുന്നത് അത് കേൾക്കുമ്പോൾ തന്നെ കാഴ്ച്ചക്കാരിൽ ചിരി പടർത്തുകയാണ്. തുടർന്ന് ചൈന കാണിച്ചു കൊടുത്ത് അപ്പ പറയുകാണ് നമ്മളിവിടെ ഒരു ശ്വാസം എടുക്കുമ്പോൾ ചൈനയിൽ ഒരു മരണം ഉണ്ടാകും എന്ന് അപ്പോൾ ഇരുവരും ചേർന്ന് നിർത്താതെ ശ്വാസം എടുക്കുകയാണ്. കുഞ്ഞി മോളും കുഞ്ഞി മക്കളും എപ്പിസോഡ് 96 ൽ ആണ് ഇപ്പോൾ യുട്യൂബിൽ വൈറൽ ആയത്. നിരവധി
ആരാധകരാണ് ഇവർ പങ്കുവെച്ച പുതിയ വിഡിയോയ്ക്ക് ലൈക്ക് ചെയ്തത്. മോളുടെ ആക്ടിംഗ് അടിപൊളി ആണ് എന്നാണ് ആരാധകരുടെ പക്ഷം. കൂടാതെ ആ സൗണ്ടിനും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയ്ക്ക് ഒരു ആരാധകൻ കമന്റ് ചെയ്തത് ഇങ്ങനെയാണ് ‘ ഈ മോൾ വലുതായാൽ അവളുടെ സൗണ്ട് മാറുമല്ലോ എന്ന വിഷമമാണ് ഒരു ആരാധക പങ്കുവെച്ചത്’. പുതിയ വീഡിയോയുടെ
കമന്റ് ബോക്സിലും നിരവധി ആരാധകരുടെ കമന്റുകൾ കാണാം. ‘ ഈ ചെറിയ കുഞ്ഞിന്റെ സംസാരം ഞാൻ പത്ത് തവണ എങ്കിലും കേൾക്കും, കോളബ് നല്ലോണം പടയാൻ പടിക്ക് ചിരി വന്നിട്ട് വയ്യ മഷി തണ്ടും ക്ളോപ്പും, ചെറിയ കുഞ്ഞിനെ ഇങ്ങനെ ഇങ്ങു തരുമോ എന്നിങ്ങനെ ആണ് കമന്റുകൾ.