പോലീസ് പറയുന്നു, വെറുതെ തെളിയിക്കാനുള്ളതല്ല ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ്

ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനും ലൈന്‍ മാറ്റുന്നതിനും തിരിവുകള്‍ക്കുമെല്ലാം സിഗ്നല്‍ നല്‍കാന്‍ ഉപയോഗിക്കേണ്ടതല്ല ഇതെന്ന് ചുരുക്കം.രു വാഹനത്തിലെ നാല് ഇന്‍ഡികേറ്ററുകളും ഒരേസമയം ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. എന്നാല്‍ ഡ്രൈവിങ്ങിനിടയില്‍ ഈ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. വാഹനം റോഡില്‍ നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഒന്നാണിത്. ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനും ലൈന്‍ മാറ്റുന്നതിനും തിരിവുകള്‍ക്കുമെല്ലാം സിഗ്നല്‍ നല്‍കാന്‍ ഉപയോഗിക്കേണ്ടതല്ല ഇതെന്ന് ചുരുക്കം. ഇക്കാര്യത്തില്‍ ഇപ്പോഴും ഡ്രൈവര്‍മാര്‍ക്കുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിപ്പ് നല്‍കിയിരിക്കുകയാണ്‌ കേരള ട്രാഫിക് പോലീസ്.