സാധാരണക്കാരന് എല്ലാ സൗകര്യവും അടങ്ങിയ 1000 Sqft PLAN !! ചിലവറിയാം.!! | 1000 sqft Home Plan

1000 sqft Home Plan : ഏതൊരു സാധാരണകാർക്കും താങ്ങാവുന്ന എല്ലാ സൗകര്യങ്ങളും അടങ്ങിയ വളരെ ചിലവ് കുറഞ്ഞ വീടിന്റെ വിശേഷങ്ങളും മറ്റ് കാര്യങ്ങങ്ങളുമാണ് നോക്കാൻ പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ എപ്പോഴും വീടിന്റെ ഫ്രണ്ട് എലിവേഷൻ വളരെ സാധാരണ രീതിയിൽ പണിയുക എന്നതാണ്. ഇതിലൂടെ ഒരുപാട് ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. അതുകൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ വീടിന്റെ പുറംകാഴ്ച്ചയിൽ വളരെ ലളിതമായി പണിയുക.

ആവശ്യത്തിനു മാത്രം വിസ്താരമുള്ള സിറ്റ്ഔട്ട്‌ നൽകിട്ടുണ്ട്. ലിവിങ് റൂമിലേക്ക് കടക്കുമ്പോൾ ടീവി യൂണിറ്റ് സംവിധാനിച്ചിരിക്കുന്നത് ലിവിങ് റൂമിലാണ്. ലിവിങ് റൂമും ഡൈനിങ് ഹാളും വേർതിരിക്കാൻ വേണ്ടി കുറച്ചു സ്ഥലം ഇട്ടിട്ടുണ്ട്. വേണമെങ്കിൽ പാർട്ടിഷൻ പോലെയുള്ളവ ഇവിടെ ചെയ്യാൻ കഴിയും. കൂടുതൽ പ്രൈവസി നൽകേണ്ടത് ലിവിങ് ഏരിയയിലായത് കൊണ്ട് വീടിന്റെ മറ്റ് മുറികളിലേക്കുള്ള കവാടമുള്ളത് ഡൈനിങ് ഏരിയയിൽ നിന്നാണ്.

ആറടി നീളമുള്ള ഊൺ മേശ ഡൈനിങ് ഹാളിൽ വെച്ചിരിക്കുന്നത് കാണാം. ആവശ്യത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് അടുക്കള ഒരുക്കിരിക്കുന്നത്. സിങ്ക്, ഫ്രിഡ്ജ്, ഗ്യാസ് തുടങ്ങിയവാ എല്ലാം അതിന്റെതായ സ്ഥാനത്താണ് വെച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന വീടുകൾക്ക് എപ്പോഴും നല്ല പ്രൈവസി നൽകുന്ന സ്റ്റോർ റൂം നൽകുന്നതായിരിക്കും ഏറ്റവും നല്ലത്.

സാധാരണ സൈസിലാണ് കിടപ്പ് മുറികൾ ഒരുക്കിരിക്കുന്നത്. കുട്ടികൾക്ക് പഠിക്കാനും, മുതിർന്നവർക്ക് ഇരുന്ന് ജോലിയെടുക്കാനും ജാലകങ്ങളോടപ്പം ഇരിപ്പിടവും നൽകിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ അറ്റാച്ഡ് ടോയ്ലറ്റ് വരുമ്പോൾ മറ്റ് ബെഡ്‌റൂമിൽ കോമൺ ടോയ്ലറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. വീടിന്റെ മറ്റ് വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.

1) സിറൗട്

2) Living Hall

3) Dining Area

4) Master Bedroom + Bathroom

5) Bedroot

6) Common Toilet

7) Kitchen

8) Store Room

Rate this post
home tourhome tour malayalam