13 lakh Budget New Home: പുതിയ ഒരു വീട് പണിയുവാൻ പോകുന്നവർക്ക് അവരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകാലായിരിക്കും എങ്ങനെ ചിലവ് ചുരുക്കി മനോഹരമായ വീട് നിർമ്മിക്കാമെന്ന്. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോയ ഒരാളുടെ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും പതിനാല് ലക്ഷം രൂപയ്ക്ക്ക് രണ്ട് കിടപ്പ് മുറി അടങ്ങിയ കിടിലൻ വീട് എന്ന് വേണമെങ്കിൽ നമ്മൾക്ക് ഒറ്റ നോട്ടത്തിൽ പറയാൻ സാധിക്കും.
ഒരു സിവിൽ എഞ്ചിനീയരായ ഗൃഹനാഥൻ അദ്ദേഹത്തിന്റെ സ്വന്ത ആവശ്യത്തിനു വേണ്ടിയായതുകൊണ്ട് തന്നെ വളരെ ചിലവ് ചുരുക്കിയാണ് വീടിന്റെ ഓരോ ഭാഗവും പണിതിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ പെരിങ്ങത്തൂറിൽ 13 സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. എന്നാൽ വീടിനു ആകെ അഞ്ച് സെന്റ് സ്ഥലത്തിലാണ് വീട് നിലനിൽക്കുന്നത്. ചെങ്കല്ലാണ് വീടിന്റെ ഫൌണ്ടേഷനു വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. മനോഹരമായ ഡിസൈൻ അടങ്ങിയതും, വിശാലമായ കാർ പോർച്ച് നമ്മൾക്ക് വീടിന്റെ വലത് ഭാഗത്ത് ക്രെമീകരിച്ചിരിക്കുന്നത് കാണാം.
പിള്ളേർസിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ നിർമ്മാണ ചിലവിന്റെ ഒരു ഭാഗം തന്നെ കുറഞ്ഞു കിട്ടുമെന്നാണ് സിവിൽ എഞ്ചിനീയറായ വീടിന്റെ ഗൃഹനാഥൻ പറയുന്നത്. കൂടാതെ വീടിന്റെ മുന്നിൽ തന്നെ നല്ല രീതിയിൽ ജാളി വർക്കുകൾ ചെയ്തരിക്കുന്നത് കാണാം. ചെറിയ സിറ്റ്ഔട്ടാണ് വീടിന്റെ മുൻഭാഗത്ത് ഒരുക്കിട്ടുള്ളത്. ഇരിപ്പിടത്തിനായി തടിയിൽ നിർമ്മിച്ച ഒരു ഇരിപ്പിടം സിറ്റ്ഔട്ടിൽ കാണാം. മേൽക്കൂരകളിൽ ഓട് ഉപയോഗിച്ചതു കൊണ്ട് നല്ല തണുപ്പാണ് ചൂട് കാലത്ത് അനുഭവപ്പെടുന്നത്.
തേക്കിൻ തടിയിലാണ് വീടിന്റെ പ്രധാന വാതിലിനു വരുന്നത്. പ്രധാന വാതിൽ തുറന്നു ഉള്ളിലേക്ക് പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ചുരുക്കി പറഞ്ഞാൽ ലിവിങ് കം ഡൈനിങ് ഹാൾ, അടുക്കള തുടങ്ങിയവയെല്ലാം തുറന്ന സ്പെസിലാണ് വരുന്നത്. വീടിന്റെ മറ്റ് വിശേഷങ്ങളും ചിലവ് കുറയ്ക്കാനുള്ള ഐഡിയകൾ ലഭിക്കാൻ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.