30 Lakh Home 3 Bedroom: ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകൾക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ പ്രേചാരണമാണ് ലഭിക്കാറുള്ളത്. വീട് വെക്കുമ്പോൾ പരമാവധി എല്ലാവരും ചിലവ് കുറച്ചാണ് വീട് പണിയാറുള്ളത്. ഇത്തരം ചിലവ് കുറഞ്ഞ് വീടുകളാണ് ഇപ്പോൾ കേരളത്തിൽ ട്രെൻഡ് ആയികൊണ്ടിരിക്കുന്നത്. അത്തരത്തിൽ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്.
മനോഹാരിത കാര്യത്തിൽ ആരെയും ആകർഷിക്കുന്ന വീട്, തികച്ചും കണ്ടംബറി സ്റ്റൈലിൽ നിർമ്മിച്ചിട്ടുള്ള വീട് എന്ന് വേണമെങ്കിൽ പറയാം. ആകെ 11 സെന്റ് പ്ലോട്ടിൽ ഏകദേശം 1200 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മിക്കാനെടുത്ത ആകെ ചിലവ് മുപ്പത് ലക്ഷം രൂപയാണ്. ഒരു ചെറിയ സിറ്റ്ഔട്ട് എന്ന രീതിയിലാണ് വീടിന്റെ തുടക്കം തന്നെ ആരംഭിക്കുന്നത്. തേക്കിൻ തടിയിലാണ് വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്.
പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായതും എന്നാൽ അതുപോലെ മോഡേൺ രീതിയിലുള്ള ലിവിങ് റൂമാണ്. ലിവിങ് റൂമിന്റെ അപ്പുറം തന്നെ ഡൈനിങ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം എട്ട് പേർക്ക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡൈനിങ് ഏരിയയിലെ മേശയും ഇരിപ്പിടവും ഒരുക്കിട്ടുള്ളത്. ഓരോ മുറികളിലും മാർബിൾ അടക്കം സെറ്റ് ചെയ്തിട്ടുണ്ട്.
ഡൈനിങ് റൂമിന്റെ അടുത്തായിട്ടാണ് മുകളിലേക്കുള്ള സ്റ്റയർ കേസ് സജ്ജീകരിച്ചിട്ടുള്ളത്. മനോഹരമായിട്ടാണ് സ്റ്റയർ കേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ അടുത്ത് തന്നെ വാഷ് ബേസ് പണിതിട്ടുണ്ട്. ആകെ മൂന്ന് കിടപ്പ് മുറികളാണ് വീട്ടിൽ സെറ്റ് ചെയ്തിരിക്കുന്നത്. ഓരോ മുറികളിൽ അറ്റാച്ഡ് ബെഡ്‌റൂം അതുകൂടാതെ കോമൺ ബാത്രൂം സെറ്റ് ചെയ്തിട്ടുണ്ട്. ഒരു വീട്ടിലെ പ്രധാന ഏരിയയാണല്ലോ അടുക്കള. മനോഹരമായിട്ടാമാണ് ഇയൊരു ഇടം ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള വിശാലത ഈ അടുക്കളയിലുണ്ട്. കൂടുതൽ. വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം.