5 Lakhs Home Tour Malayalam : വീട് എന്നത് പലരുടെയും ജീവിത സ്വപ്നമാണെങ്കിലും ആ സ്വപ്നം നടക്കാതെ പോകുന്നത് സാമ്പത്തികമായി നേരിടുന്ന ചില പ്രശ്നങ്ങളാണ്. അവരുടെ സ്വപ്നത്തിൽ കാണുന്നത് പോലെ വീട് പണിയുവാൻ വേണ്ടത്ര തുക ചിലപ്പോൾ കൈവശം ഉണ്ടാവില്ല. എന്നാൽ ഇവിടെ പരിചയപ്പെടാൻ പോകുന്നത് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുബം, തങ്ങളുടെ പരിമിതിക്കുളിൽ നിർമ്മിച്ച ഈ വീടിനു വളരെയധികം പ്രേശക്തിയുണ്ട്.
മലപ്പുറം മഞ്ചേരി സ്വേദേശി അപ്പുക്കുട്ടനു സ്വന്തമായി ഉണ്ടായിരുന്നത് ആകെ മൂന്നര സെന്റ് വസ്തു മാത്രമായിരുന്നു. ഒരു വീടിനു വേണ്ടി ഈ ഗൃഹനാഥൻ എണ്ണിയാൽ ഒതുങ്ങാത്ത ഓഫീസുകളിൽ കയറി ഇറങ്ങിട്ടുണ്ട്. തന്റെ കഷ്ടപ്പാടിന്റെ ഏറ്റവും ഒടുവിൽ പ്രധാന മന്ത്രി ആവാസ് യോജന വഴി ആനുകൂല്യം ലഭ്യമായി. ഈയൊരു ആനുകൂല്യം കൊണ്ടാണ് വീട് പണിയ്ക്ക് നല്ലൊരു മാറ്റം ഉണ്ടായത്. ഇത്തരം ആനുകൂല്യങ്ങൾ ഇതുപോലെയുള്ളവർക്ക് ഏറെ ഉപകാരപ്പെടുമെന്ന് ഇതിൽ നിന്ന് തെളിയിച്ചിരിക്കുകയാണ്.
എന്നാൽ ഈ ആനുകൂല്യത്തിൽ നിന്നു ലഭിക്കുന്ന തുക ഘട്ട ഘട്ടമായി ലഭിക്കുന്നത് കൊണ്ട് വീടിന്റെ പണി പല സമയങ്ങളിൽ നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ഈ ആനുകൂല്യം കൂടാതെ സ്വന്തമായി സ്വരൂപിച്ച കുറച്ചു പണവും തന്റെ വീട് പണിക്കായി ഉപയോഗിച്ചിരുന്നു. സമകാലിക ശൈലിയിലാണ് വീട് പണി പൂർത്തികരിച്ചത്.
സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്റൂം, അടുക്കള എന്നിവയാണ് 548 സ്ക്വയർ ഫീറ്റിൽ ഒരുക്കിയത്. വീടിന്റെ സ്ട്രുക്ച്ചറും മറ്റ് കാര്യങ്ങളും കൂടി ഏകദേശം അഞ്ച് ലക്ഷം രൂപയാണ് വീടിനു ആകെ വന്നത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം തന്റെ വിയർപ്പിന്റെ ഫലമായിട്ടാണ് ഇത്തരമൊരു മനോഹരമായ വീട് സ്വന്തമാക്കാൻ സാധിച്ചത്.
Location : Malappuram, Manjeri
Total Area : 548 SFT
Total Cost : 5 Lakhs
1) Sitout
2) Living Hall
3) Dining Hall
4) 2 Bedroom
5) Common Bathroom
6) Kitchen