690 SQFT HOME DESIGN KERALA : ഏഴ് ലക്ഷം രൂപയ്ക്ക് എങ്ങനെയാണ് 690 സ്ക്വയർ ഫീറ്റിൽ പണിയുക എന്നതാണ് നോക്കാൻ പോകുന്നത്. ഇതുപോലെയുള്ള വർക്ക് പുറത്ത് കോൺട്രാക്ട് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ഏകദേശം ഒമ്പതര ലക്ഷം. രൂപയാണ് ചിലവ് വരുന്നത്. വീട് വെക്കുന്ന സ്ഥലത്ത് രണ്ട് തെങ്ങ് ഉണ്ടായിരുന്നു. തെങ്ങ് മുറിച്ചു മാറ്റാൻ ഏകദേശം ചിലവായത് 12,000 രൂപയാണ് വന്നത്. വീടിനു വേണ്ടി മണലാണ് മുഴുവൻ ഇറക്കിയത്.
വീടിനു എപ്പോളും നല്ലത് കറുത്ത മെറ്റൽ ഉപയോഗിക്കുന്നതാണ്. ബേസ്, ഫൌണ്ടേഷൻ കെട്ടാൻ വേണ്ടി ഏകദേശം ആറ് ലോഡ് പാറയാണ് ഇറക്കിയത്. ഒരു ലോഡ് പാറയ്ക്ക് 4800 രൂപയാണ് വന്നത്. ഏകദേശം രണ്ട് ദിവസം കൊണ്ട് ബേസ്, ഫൌണ്ടേഷൻ പണി തീർത്തു. മൂന്ന് മേസ്തിരിയും രണ്ട് സഹായികളുമാണ് പണിക്കായി നിന്നത്. ഇവർക്ക് 950,850 എന്നീ രൂപയാണ് കൂലി വന്നത്.
ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ 3500 രൂപയാണ് ചിലവ് വന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ഫൌണ്ടേഷനിൽ പണ്ട് ഉണ്ടായിരുന്ന കുറച്ച് വേസ്റ്റാണ് ഉപയോഗിച്ചത്. വീട് നിർമ്മാണത്തിനു ആവശ്യമായി വന്ന കമ്പി എന്നത് 675 കിലോയാണ് വേണ്ടി വന്നത്. ഒരു കിലോ കമ്പിയ്ക്ക് ഏകദേശം തുക വരുന്നത് 62 രൂപയാണ് .
പ്രധാന കോൺക്രീറ്റിനായി നൽപ്പത്തി നാല് സിമന്റ് പാക്കറ്റും ഒരു ലോഡ് കറുത്ത മെറ്റലും, എം സാൻഡാണ് കോൺക്രീറ്റ് ആവശ്യത്തിനായി ഇറക്കിയത്. ഇത്തരം അറിവുകൾ സാധാരണകാർക്ക് ഏറെ ഉപകാരപ്പെടുന്നത്. കാരണം ഇതിലൂടെ പരമാവധി ചിലവ് കുറയ്ക്കാൻ കഴിയുന്നതാണ്. അതുകൊണ്ട് തന്നെ സാധാരണകാർക്ക് ഇത്തരം വീടുകൾ വെക്കാൻ ഈ വീഡിയോ മാതൃകയാക്കാൻ ശ്രെമിക്കുക. കൂടാതെ പരമാവധി മറ്റുള്ളവർക്ക് ഈ വിവരം അറിയിക്കാൻ നോക്കുക.