FotoJet57 1

9 Lakh Budget Friendly Home Malayalam : ചിലവ് ചുരുങ്ങിയ രീതിയിൽ വീട് വെക്കാനായിരിക്കും ഏത് സാധാരണക്കാരനും ശ്രമിക്കുക. അത്തരകാർക്ക് വേണ്ടിയുള്ള ചിലവ് ചുരുങ്ങിയ വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ചേർത്തലയിലെ സുമേഷ് എന്ന ഡിസൈനറുടെ വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. ചിലവ് ചുരുക്കിയും, കേരളീയ തനിമയുമാണ് ഈ വീടിന്റെ പ്രധാന ആകർഷണം. 1200 ചതുരശ്ര അടിയിൽ ഒമ്പത് ലക്ഷം രൂപയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

ചുമരുകളുടെ ഒരു ഭാഗത്ത് കാണുന്ന കറുത്ത ഡിസൈൻസ് സെമി മോഡൽ ലൂക്ക് പ്രധാന്യo ചെയ്യുന്നുണ്ട്. കറുത്ത വെട്രിഫൈഡ് ടൈലുകൾ പാകിയ മനോഹരമായ സിറ്റ്ഔട്ട്. പ്രധാന വാതിൽ തുറന്നു കഴിഞ്ഞാൽ നമ്മൾ കാണുന്നത് എസ് ആകൃതിയിലുള്ള ലിവിങ് കം ഡൈനിംഗ് ഹാളാണ്. ഇടത് വശത്ത് ഡൈനിംഗ് ഹാൾ ആണെങ്കിൽ വലത് വശത്ത് ഇരിപ്പിടമാണ് നൽകിരിക്കുന്നത്. അടുക്കളയിലേക്കുള്ള വഴിയിൽ ഒരു പഠിക്കാനുള്ള ഏരിയ ഒരുക്കിട്ടുണ്ട്.

FotoJet57

സ്വീകരണ മുറിയുടെ നിലം വെള്ള നിറമുളള ടൈൽസാണ് പാകിരിക്കുന്നത്. ഇരിപ്പിടത്തിന്റ ഇടത് വശത്തായിട്ടാണ് രണ്ട് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. അമിതമായിട്ടുള്ള ഡിസൈൻ ഒന്നുമില്ലാതെ അതിമനോഹരമായിട്ടാണ് ജിപ്സം സീലിങ് ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കിടപ്പ് മുറിയുടെ വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ 100 ചതുരശ്ര വിസ്തൃതിയാണ് നിർമ്മിച്ചിട്ടുള്ളത്. മുറിയുടെ ഒരു വശം ചുവപ്പ് നിറം നൽകി മനോഹരമാക്കിട്ടുണ്ട്.

അടുത്ത കിടപ്പ് മുറി നോക്കുകയാണെങ്കിൽ ആദ്യമുളളതിനാൾ സൌകര്യമാണ് ഈ കിടപ്പ് മുറിയിലുള്ളത്. ജോലി ചെയ്യാനുള്ള ചെറിയ മേശ തുടങ്ങിയ സൌകര്യങ്ങളാണ് ഉള്ളത്. മറ്റ് പല നിറം നല്കി മാസ്റ്റര് ബെഡ്റൂം സുന്ദരമാക്കിട്ടുണ്ട്. സ്റ്റോറേജ് ഉറപ്പ് വരുത്താൻ വൃത്തിയുളള കബോർഡ് ഇവിടെ നല്കിട്ടുണ്ട്. കൂടാതെ അറ്റാച്ചഡ് ബാത്രൂമും നല്കിരിക്കുന്നതായി കാണാം. അടുക്കളയും മറ്റ് വിശേഷങ്ങൾ വീഡിയോയിലൂടെ കണ്ട് തന്നെ അറിയാം.

Place : Cherthala

Total Area : 1200 SFT

Total Cost : 9 Lakhs

1) Sitout

2) Living Hall

3) Dining Hall

4) Kitchen

5) 2 bedroom + master bedroom + Bathroom

Rate this post