9 Lakhs Kerala Style Home Tour Malayalam : കോഴിക്കോട് മുക്കത്താണ് നമ്മൾ പരിചയപ്പെടാൻ പോകുന്ന വീട് സ്ഥിതി ചെയ്യുന്നത്. സിദ്ധാർഥ് എന്ന വ്യക്തിയാണ് ഈ വീട് മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത്. സ്ക്വയർ പൈപ്പ് കൊണ്ട് ട്രസ്റ്റ് ചെയ്തു പാകിരിക്കുകയാണ് മേൽക്കുരയിൽ. ചൂടിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ കാണാം. ചിലവ് ചുരുക്കി മനോഹരമായ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കാണേണ്ട വീട് തന്നെയാണ് ഇത്. 450 സ്ക്വയർ ഫീറ്റാണ് വീട് നിലനിൽക്കുന്ന ആകെ ഇടം.
മലബാറിലെ പഴയ തറവാടുകളിലെ നമ്മൾ കണ്ട് മറന്ന ചായകൂട്ടങ്ങളാണ് വീടിന്റെ പുറം ചുവരിൽ കാണാൻ കഴിയുന്നത്. ഉമ്മറത്തിൽ ഇരുഭാഗങ്ങളും രണ്ട് വരാന്തയായി തുടങ്ങുകയാണ്. ചതുര ആകൃതിയിലുള്ള എട്ട് തൂണുകളാണ് വീടിനു ഇത്രേയും ഭംഗി നൽകുന്നത്. ഫ്ലോറുകളിൽ ടൈൽസ് ഒട്ടിച്ചു പാകിരിക്കുന്നത് കാണാം. ഈ വീട് കാണുമ്പോൾ തന്നെ പഴയ കാലത്തിന്റെ ഓർമകളിലേക്ക് നമ്മളെ കൊണ്ട് പോകുന്നു.
അതീവ ഗംഭീരമായിട്ടാണ് വീടിന്റെ ഉമ്മറം ഒരുക്കിരിക്കുന്നത്. മൂന്ന് വശവും ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ കെട്ടി പൊക്കിട്ടുണ്ട്. പുതിയ കാലത്തിന്റെ ഭാഗമായി സ്റ്റീൽ വാതിലുകളാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. അതീവ രസകരമാണ് അകത്തേക്ക് കടക്കുമ്പോൾ. 200 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഒരു ഹാൾ.
എന്നാൽ പരിമിതമായ ഫർണിച്ചരുകളും ഇളം നിറം നൽകിരിക്കുന്ന ചുവരും വീടിന്റെ കൂടുതൽ വിശാലയുള്ളതാക്കി മാറ്റിരിക്കുന്നു. വീട് ഡിസൈൻ ചെയ്ത വ്യക്തി തന്നെയാണ് വീട്ടിലെ ഫർണിച്ചറുകൾ എല്ലാം പ്ലാൻ ചെയ്തത്. ഓരോ വസ്തുക്കളും വീടിനു യോജിക്കുന്നവയാണ്. വീടിന്റെ മറ്റ് മനോഹരമായ കാഴ്ച്ചകളിലേക്ക് വീഡിയോയിലൂടെ തന്നെ കടന്നു നോക്കാം.
Location : Kozhikode, Mukkam
Total Area : 450 SFT
Cost : 6 Lakhs
1) Varantha
2) Main Hall
3) Dining space
4) Bedroom
5) Toilet
6) Kitchen + Work Area