19 ലക്ഷം രൂപയിൽ മോഡേൺ വീട് ആഗ്രെഹിക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന വീടാണ് നോക്കാൻ പോകുന്നത്. ഏകദേശം 1279 സ്ക്വയർ ഫീറ്റിൽ വിസ്താരമാണ് വീടിനുള്ളത്. പരമാവധി സ്ഥലം ഓപ്പൺ സ്റ്റൈലിനു വേണ്ടി ഉപയോഗിച്ചതാണ് ഈ വീടിന്റെ പ്രധാന സവിശേഷത. ആവശ്യത്തിലധികം പ്രൈവസി വേണ്ടതിന് ആ രീതിയിലാണ് വീട് ഒരുക്കിരിക്കുന്നത്. ഇന്റീരിയർ വർക്കുകളും, വീടിന്റെ നിറങ്ങളുമാണ് വീടിന്റെ മറ്റൊരു ഭംഗി.
രണ്ട് കിടപ്പ് മുറികളും കൂടാതെ അറ്റാച്ഡ് ബാത്രൂം അടങ്ങിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടും അവിടെ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാളിലേക്കാണ് എത്തി ചേരുന്നത്. അടുത്ത തന്നെ അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമുള്ള ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്.
Beautiful Traditional Houses In Kerala
അടുക്കളയും സ്റ്റയർ മുറിയുമാണ് ഈ വീടിന്റെ മറ്റൊരു പ്രേത്യേകത. സൗകര്യങ്ങൾക്ക് വേണ്ടി പുതിയ ട്രെൻഡാണ് ഉപയോഗിച്ചിരിക്കുന്നത്. സെമി ഓപ്പൺ സ്റ്റൈലിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തു വെച്ചിരിക്കുന്നത്. ചെറിയ സ്ഥലമാണ് അടുക്കളയിൽ ഉള്ളത്. സ്റ്റോറേജ് സ്പേസ് അത്യാവശ്യം നൽകിട്ടുണ്ട്. അടുക്കളയുടെ പുറം വശത്താണ് ചെറിയ വർക്ക് ഏരിയ ഒരുക്കിരിക്കുന്നത്. വീട്ടിലെ എല്ലാ ജനാലുകൾക്കും പുറത്ത് നിന്ന് ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, മതിലിന്റെ ചില വശങ്ങളും കല്ലുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ഏറെ വർധിച്ചുവെന്ന് പറയാം. വീട് നിർമ്മിക്കാൻ ആകെ ചിലവായത് 19 ലക്ഷം രൂപയാണ്. എന്നാൽ ഇന്റീരിയർ വർക്കുകളും മറ്റു എല്ലാ വർക്ക് കഴിഞ്ഞ് വീടിനു ചിലവായി വന്നത് 23 ലക്ഷം രൂപയാണ്. Video Credits : Home Pictures