പ്രളയത്തെ തോൽപ്പിക്കാനുള്ള വീട്- ഈ എൻജിനിയർ വേറെ ലെവൽ.!! | Elevated Home Tour Malayalam

Elevated Home Tour Malayalam : 2400 സ്ക്വയർ ഫീറ്റിൽ നാല് കിടപ്പ് മുറിയും നാല് അറ്റാച്ഡ് ബാത്രൂം അടങ്ങിയ മനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. 2018 പ്രളയത്തിൽ വെള്ളം കയറിയ വീടായത് കൊണ്ട് ഇനി ഇത്തരമൊരു പ്രളയത്തെ അതിജീവിക്കാൻ വേണ്ടി വീട് ഉയർത്തി പണിതിരിക്കുന്നത് കാണാം. പരമാവധി തടി ഉപയോഗിക്കാതെയാണ് വീടിന്റെ മുഴുവൻ പണി ചെയ്തിരിക്കുന്നത്. കൂടാതെ സാധാരണക്കാരുടെ ചിലവിൽ പണിത വീടായായത് കൊണ്ട് ആർക്കും മാതൃകയാക്കാൻ കഴിയുന്നതാണ്.

സാധാരണക്കാരുടെ ബഡ്ജറ്റ് ആണെങ്കിലും മോഡേൺ ഡിസൈന്റെ കാര്യത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഒറ്റ നോട്ടത്തിൽ വലിയയൊരു കൊട്ടാരം ആണെങ്കിലും വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് വീടിന്റെ മുഴുവൻ പണി കഴിപ്പിച്ചത്. പല തരത്തിലുള്ള ലെവലുകൾ ഉപയോഗിച്ചാണ് ഡിസൈൻ ഒരുക്കിരിക്കുന്നത്. അതിൽ റെഡ്, വൈറ്റ്, ഗ്രേ തുടങ്ങിയ നിറങ്ങളും വരുന്നുണ്ട്.

പ്രളയത്തെ തോൽപ്പിക്കാനുള്ള വീട്- ഈ എൻജിനിയർ വേറെ ലെവൽ.!! | Elevated Home Tour Malayalam 2

ഇടത്, വലത് വശങ്ങളിൽ ബാൽക്കണി വരുന്നുണ്ട്. രണ്ട് ബാൽക്കണികളിൽ നിന്നും നല്ല കാഴ്ച്ചകളാണ് സമ്മാനിക്കുന്നത്. വിശാലമായ സിറ്റ്ഔട്ടാണ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്പോട്ട് ലൈറ്റുകൾ കൊടുത്തിരിക്കുന്നത് കാണാം. പ്രധാനമായും പറയേണ്ടത് ഇന്റീരിയർ വർക്കുകളാണ്. കയറി ചെല്ലുന്നത് തന്നെ ലിവിങ് ഏരിയയിലേക്കാണ്. അടിപൊളി സോഫയും, ടീപ്പോയും തുടങ്ങിയവ ഈ ഹാളിൽ കാണാം.

ഡൈനിങ് ഏരിയയായി പാർട്ടിഷൻ നൽകിട്ടുണ്ട്. ലിവിങ് ഏരിയ കഴിഞ്ഞാൽ അടുത്തതായി ഉള്ളത് ഡൈനിങ് ഏരിയയാണ്. സാധാരണക്കാരുടെ വീട്ടിൽ കാണുന്ന അതേ ഡിസൈൻ തന്നെയാണ് ഈ വീട്ടിലുള്ള ഡൈനിങ് ഏരിയയിലും നൽകിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടവും മേശയും കാണാം. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാൻ വീഡിയോ കാണാം.

Total Area : 2400 SFT

1) Sitout

2) Living Area

3) Dining Hall

4) 4 Bedroom + Bathroom

5) Kitchen

6) Balcony

Rate this post
budget home malayalamelevated home keralasuper home