Helping Hand Home Tour Viral Video : തന്റെ സ്വന്തം ഒരു ഏക്കർ സ്ഥലത്ത് സാധാരണകാർക്ക് അല്ലെങ്കിൽ സാമ്പത്തികമായി ബുധിമുട്ട് നേരിടുന്നവർക്കും സ്വന്തമായി വീട് ഇല്ലാത്തവർക്കും 15 വീടുകൾ നിർമ്മിച്ചു കൊടുക്കുന്ന ഒരു മനുഷ്യനെയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. കൊല്ലം പത്തനാപുറത്തിന്റെ അടുത്ത് തലവൂർ എന്ന സ്ഥലത്താണ് ഈ പുണ്യപ്രവർത്തി കാണാൻ സാധിക്കുന്നത്. ജോസ് പൊന്നൂസ് എന്ന മനുഷ്യൻ ഇതിന്റെ ഭാഗമായി അഞ്ച് വീടുകളാണ് പണി കഴിപ്പിച്ചത്.
ഒരു കുടുബത്തിനു സുഖമായി കഴിയാവുന്ന രീതിയിലാണ് അദ്ദേഹം ഈ പണി പൂർത്തിയാക്കിയത്. അഞ്ച് വീടുകളും തൊട്ട് അടുത്താണ് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. കൂടാതെ ഈ അഞ്ച് വീടുകൾക്കും ഒരുപോലെയുള്ള നിറമാണ് ചുവരുകൾക്ക് നൽകിരിക്കുന്നത്. എന്നാൽ വർഷങ്ങളോളം വാടക വീട്ടിൽ താമസിക്കുന്നവർക്കും, സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്കും ഇത്തരം വീടുകൾ സ്വർഗം തന്നെയാണ്.
കഴിഞ്ഞ മെയ് 21നായിരുന്നു അഞ്ച് വീടിന്റെയും താക്കോൽ ദാന ചടങ്ങ്. മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പാനാണ് ജോസ് എന്ന വ്യക്തി എപ്പോളും ശ്രെമിച്ചിട്ടുള്ളു. എത്ര ഉണ്ടാക്കിയാലും ഈ ലോകത്തിൽ നിന്നും വിട പറയുമ്പോൾ ഒന്നും നമ്മൾ കൊണ്ടു പോകില്ല എന്നാണ് ജോസ് തന്റെ അഭിപ്രായം വെക്തമാക്കുന്നത്.
സ്വന്തം മക്കൾ അനുഭവിക്കേണ്ട വസ്തു മറ്റുള്ളവർക്ക് എഴുതി കൊടുക്കുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണയായി എത്തിയത് തന്റെ ഭാര്യയും മക്കളുമാണെന്നാണ് ജോസ് പറയുന്നത്. ഒരു വീട് വരുന്നത് 519 സ്ക്വയർ ഫീറ്റാണ്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടങ്ങുന്ന വീടാണ്. രണ്ട് ബെഡ്‌റൂം, അടുക്കള, ലിവിങ് റൂം എന്നിവയാണ് ഈ വീടുകളിൽ കാണാൻ സാധിക്കുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ മനസ്സിലാക്കാം.