1 Lakh Budget Friendly Home Malayalam : നമ്മളിൽ മിക്കവരുടെയും പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു വീട്. അങ്ങനെയുള്ള ഒരു വീടാണ് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത്. ഈ വീടിനെ മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ചിലവും, പൂർത്തികരിക്കാൻ എടുത്ത ദിവസവുമാണ്. ഏകദേശം പത്ത് ദിവസം കൊണ്ടാണ് ഈ വീടിന്റെ മുഴുവൻ പണി പൂർത്തികരിച്ചിരിക്കുന്നത്. ഒന്നാം ദിവസം കല്ല് ഇട്ട് അടിത്തറകളുടെ പണി പൂർത്തീകരിച്ചു.
രണ്ടാം ദിവസം ബെൽറ്റ് വാർത്തു. മൂന്നാം ദിവസം അടിത്തറ പൂർത്തികരിക്കുന്ന ജോലിയായിരുന്നു. ചിലവ് ചുരുക്കൽ ഭാഗമായി ഇവിടെ സ്ഥിതി ചെയ്ത് വീടിന്റെ അവിശ്ഷ്ടങ്ങളും പഴയ ഇഷ്ടികളും, പറമ്പിലെ മണ്ണും മറ്റ് പല വസ്തുക്കൾ ഉപയോഗിച്ചാണ് ഫിൽ ചെയ്തത്. നാലാം ദിവസം വെൽഡിങ് പരിപാടി ആരംഭിച്ചു. പൂർണമായും ഡി ബോർഡിലാണ് ചുമരുകൾ തീർത്തിരിക്കുന്നത്.
സക്വയർ ട്യൂബ് കൊണ്ടാണ് ഫ്രെയിമുകൾ പൂർത്തികരിക്കാൻ കഴിഞ്ഞത്. അതിലേക്ക് ഡി ബോർഡുകൾ ഉപയോഗിക്കുകയായിരുന്നു. അടുക്കളകളിലെ ഷെൽഫുകൾ എല്ലാം ഇങ്ങനെയാണ് ചെയ്തിരിക്കുന്നത്. ജനാലുകൾ പൂർണമായും അലുമിനിയം ഫാബ്രിക്കേഷനുകളാണ് ചെയ്തിരിക്കുന്നത്. ഗ്ലാസ്സ് ഉപയോഗിച്ചുള്ള സ്ലൈഡിങ് ചിലവ് ചുരുക്കാൻ സഹായിച്ചിട്ടുണ്ട്. ഇങ്ങനെ പത്താം നാല് പെയിന്റിംഗ് പണികൾ തീർത്ത് വീട്ടിൽ താമസിക്കാനുള്ള രീതിയിലാക്കി. വീടിന്റെ തുടങ്ങിയ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം.
ഉയർന്ന തുകയില്ലാത്തതിന്റെ പേരിൽ വീട് വെക്കാൻ കഴിയാത്തവർക്ക് ഇത്തരം വീടുകൾ ഒരു മാതൃക തന്നെയാണ്. കൂടാതെ ഇത്തരം വീടുകൾ ചിലവ് കുറച്ച് മാത്രമല്ല കുറഞ്ഞ ദിവസങ്ങൾക്കുള്ളിലും പൂർത്തീകരിക്കാൻ കഴിയുന്നതാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇത്തരം വീടുകളുടെ പ്ലാൻ നോക്കാവുന്നതാണ്. വലിയ വീടുകൾ വെക്കുന്നതിന് പകരം അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ ചെറിയ വീടാണ് കൂടുതൽ സമാധാനം നമ്മൾക്ക് ലഭിക്കുക.
1) Hall
2) Bedroom
3) Kitchen
4) Common Toilet