Small Budget Home : ഒരു മിഡിൽ ക്ലാസ്സ് കുടുബത്തിനു ചിലവ് ചുരുക്കി ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്നതിന്റെ ഒരു മാതൃക വീടാണ് പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ പുറത്തുള്ള ചുമരിൽ ടൈൽ കൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുന്നത് കാണാം. ഗ്രെ ടൈലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ സിറ്റ്ഔട്ടാണ് ഇവിടെ വന്നിരിക്കുന്നത്. തടിയുടെ ടൈലും, വെട്രിഫൈഡ് ടൈലുകളാണ് സിറ്റ്ഔട്ടിന്റെ ഫ്ലോറിൽ ചെയ്തിരിക്കുന്നത്.
തേക്കിൻ തടി കൊണ്ടാണ് പ്രാധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. കയറി ചെല്ലുന്നത് തന്നെ ലിവിങ് ഹാളിലേക്കാണ്. ഉടമസ്ഥന്റെ ഇഷ്ടപ്രകാരമാണ് വീട്ടിലെ ഫർണിച്ചരകൾ നിർമ്മിച്ചിരിക്കുന്നത്. പഴയ മരം വെച്ചാണ് ഫർണിച്ചറുകൾ ഒരുക്കിരിക്കുന്നത്. വീട്ടിൽ സീലിംഗ് ചെയ്തിട്ടില്ല. കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ ചെറിയ ലൈറ്റുകൾ നൽകി. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടമാണ് ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്നത്.
തുറന്ന അടുക്കകളയായത് കൊണ്ട് ഡൈനിങ് ഹാളിൽ നിന്ന് തന്നെ അടുക്കൽ കാണാവുന്നതാണ്. നിറങ്ങളുടെ ഒരു കോമ്പിനേഷനാണ് ഈ വീടിന്റെ പ്രധാന ആകർഷണം. ഈയൊരു ആകർഷിതം അടുക്കളയിലും കാണാൻ സാധിക്കുന്നത്. കൂടാതെ ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിട്ടുണ്ട്. രണ്ടിൽ കൂടുതൽ പേർക്ക് വളരെ സുഖകരമായി നിന്ന് പെരുമാറാനുള്ള സ്ഥലമിവിടെയുണ്ട്.
കിടപ്പ് മുറിയിലേക്ക് നോക്കുകയാണെങ്കിൽ വെട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ടഫ് ഗ്ലാസ്സ് ഉപയോഗിച്ചാണ് വീടിന്റെ ജനാലുകൾ ചെയ്തിരിക്കുന്നത്. അറ്റാച്ഡ് ബാത്‌റൂം മുറിയ്ക്ക് നൽകിരിക്കുന്നത്. അടുത്തതായി മാസ്റ്റർ ബെഡ്‌റൂമിലേക്ക് വിശദമായി നോക്കുമ്പോൾ 20 സെന്റിമീറ്റർ വീതിയും 120 സെന്റിമീറ്റർ നീളമാണ് ഉള്ളത്. ആദ്യം കണ്ട മുറിയെക്കാളും കുറച്ചു കൂടി സൗകര്യങ്ങൾ ഉണ്ടെന്ന് പറയാം. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.
1) Sitout
2) Living Hall
3) Dining Hall
4) Master Bedroom + Normal Bedroom + Bathroom
5) Kitchen