Viral Ship Home Tour Kerala : സാധാരണ ആളുകളിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ച് നിർമ്മിച്ചെടുത്ത ഒരു കപ്പൽ വീടാണ് നമ്മൾ കൂടുതൽ പരിചയപ്പെടാൻ പോകുന്നത്. ഒരു കുളത്തിന്റെ നടുവിലാണ് കപ്പലിന്റെ രൂപാകൃതിയിൽ നിർമ്മിച്ച ഈ വീട് കാണാൻ കഴിയുന്നത്. ഏകദേശം മുപ്പത് വർഷം കഴിഞ്ഞ് ഈ വീടിന്റെ പണി പൂർത്തികരിച്ചിട്ട്. ഒരുപാട് മീനുകളാണ് കുളത്തിലുള്ളത്. പല ഭാഗങ്ങൾ തിരിച്ചിട്ടാണ് മീനിനെ വളർത്തുന്നത്. ഒരുപാട് വിനോദ പരിപാടികളാണ് ഈ വീട്ടിൽ നിൽക്കുമ്പോൾ
സാധാരണ ഒരു വ്യക്തിയ്ക്ക് പോകുന്നത്.സമയം പോകുന്നത് തന്നെ അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. മീൻ പിടുത്തും തുടങ്ങി നിരവധി വിനോദ പരിപാടികളാണ് ഈ വീട്ടിലുള്ളവർ ചെയ്യുന്നത്. സാധാരണ വീടുകളിൽ ഇന്റീരിയർ കൊണ്ടും മറ്റ് ഡിസൈൻ വർക്കുകൾ കൊണ്ട് ഇടം പിടിക്കുമ്പോൾ ഈ വീട് പുറം കാഴ്ച്ചയിലാണ് ഏറ്റവുമധികം ഇടം പിടിച്ചിരിക്കുന്നത്.ഇവിടെ വന്നു കഴിഞ്ഞാൽ ആർക്കാന്നെലും തിരിച്ചു പോകാൻ കഴിയില്ല. അത്രയും മനോഹരമായ കാഴ്ച്ചകളാണ് വീട് സമ്മാനിക്കുന്നത്. നിരവധി അലങ്കാരം
മത്സ്യങ്ങളുടെ കൃഷിയാണ് കുളത്തിൽ കാണാൻ സാധിക്കുന്നത്. വ്യത്യസ്ത ഐഡിയ കൊണ്ട് പല തരത്തിലുള്ള ടാങ്ക് നിർമ്മിച്ച് അതിലാണ് അലങ്കാര മത്സ്യ കൃഷി ചെയ്യുന്നത്.അലങ്കാര മത്സ്യ കൃഷിയ്ക്കാണ് കുറച്ച് കൂടി ലാഭമെന്നാണ് വീടിന്റെ ഗൃഹനാഥൻ പറയുന്നത്. ഗൃഹനാഥനു പ്രേത്യേകിച്ച് പണിയൊന്നും ഇതിൽ വരുന്നില്ല. പ്രകൃതിദത്തമായ വെള്ളമാണ് ഇത്തരം ടാങ്കുകളിൽ വന്ന് നിറയുന്നത്. വീടിന്റെ പത്ത് അടി താഴെയായിട്ടാണ് കുളം ഉള്ളത്.
കൂടാതെ ഗുണമേന്മയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് വീട് പണിതിരിക്കുന്നത്. ഇതുവരെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ഗൃഹനാഥൻ പറയുന്നത്. ഇങ്ങനെ കുളത്തിന്റെ നടുവിൽ വീട് നിർമ്മിച്ചത് കൊണ്ട് ഏറ്റവും കൂടുതൽ ഗുണം എന്താണെന്നാൽ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ എപ്പോഴും തണുപ്പ് ആയിരിക്കും. കൂടുതൽ വിശേഷങ്ങളും കാഴ്ച്ചകളും വീഡിയോയിലൂടെ കണ്ടു നോക്കാം.