FotoJet96 1

1450 Sqft Budget Home Plan Malayalam : കുറഞ്ഞ ബഡ്ജറ്റിൽ‍ എല്ലാ സൗകര്യങ്ങളുമുള്ളതാണ് ആലപ്പുഴ ജില്ലയിൽ‍ ഇടപ്പോണിലുള്ള മോഹനൻ‍ ഉണ്ണിത്താന്റെ ഈ വീട്. വൈറ്റ് ആന്റ് ഗ്രേ തീമിൽ കണ്ടംപററി പാറ്റേണിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്ലോപ്പ്, ഫ്ലാറ്റ് റൂഫുകളുടെ സമന്വയമാണ് ഈ വീട്. സിറ്റൗട്ട്, ലിവിംഗ് ഡൈനിംഗ് ഏരിയകളും, മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകളും, കിച്ചണുമാണ് 1450 സ്ക്വയർ ഫീറ്റിൽ‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിംപിളായ ഓപ്പൺ സ്റ്റൈലിലാണ് സിറ്റൗട്ടിന്റെ ഡിസൈൻ.

സ്റ്റോൺ‍ ക്ലാഡിംഗോടു കൂടിയ നാല് പില്ലറുകളാണ് സിറ്റൗട്ടിന്റെ ആകർഷണം. കിഴക്കോട്ട് ദർശനമായ വീടിൻ്റെ മുറ്റത്തു നിന്നു നോക്കിയാൽ‍ കണ്ണുടക്കുന്നത് അകത്തളത്തിൽ പർഗോളയിൽ‍ നിന്നുള്ള വെളിച്ചത്തിൽ തെളിഞ്ഞുകാണുന്ന ദേവീ ശില്പത്തിലാണ്. ലളിതവും എന്നാൽ‍ ഏറെ ആകർഷകവുമായ രീതിയിൽ‍ മൾട്ടികളറിൽ‍ തീം ബെയ്സ്ഡ് വോളുകൾ കൊടുത്തുകൊണ്ടാണ് ഇന്റീരിയർഒരുക്കിയിരിക്കുന്നത്. ഓപ്പൺ‍ ഫ്ലോർ‍ ശൈലിയാണ് കോമൺ‍ ഏരിയകൾക്ക് സ്വീകരിച്ചിരിക്കുന്നത്.

FotoJet96
കുറഞ്ഞ ബഡ്ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത അതിമനോഹരമായ വീട്. | 1450 Sqft Budget Home Plan Malayalam 3

കിച്ചണിൽ‍ നിന്നും എല്ലാ റൂമിലേക്കും കാഴ്ച ലഭിക്കത്ത രീതിയിലാണ് എല്ലാ മുറികളും ക്രമീകരിച്ചിരിക്കുന്നത്. ഹാളിന്റെ ഒരു ഭാഗത്ത് ലിവിംഗ് ഏരിയയും മറ്റൊരു ഭാഗത്ത് ടിവി യൂണിറ്റും കിച്ചണോടു ചേർന്നു വരുന്ന ഭാഗത്തായി ഡൈനിംഗ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. ഡൈനിംഗ് ഏരിയയോട് ചേർന്നാണ് പ്രയർ ഏരിയ. ഇതിന് മുകളിലായാണ് പർഗോള കൊടുത്തിരിക്കുന്നത്. ലിവിംഗ് ഏരിയയിൽ‍ നിന്നും കയറാവുന്ന

രീതിയിലാണ് എല്ലാം ബെഡ്റൂകളും ഡിസൈൻ ചെയ്തിരിക്കുന്നത്. മെയിന്‍ ഡോറും അതിനോട് ചേർന്ന വിൻഡോകളും തേക്കിൻ‍ തടിയിലും മറ്റുള്ളവ പ്ലാവിൻ തടിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. വിട്രിഫൈഡ് ടൈലുകളും, ഗ്രാനൈറ്റുമാണ് ഫ്ലോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. 22 ലക്ഷം രൂപ ചെലവിട്ട് എട്ടുമാസംകൊണ്ടാണ് ഈ വീടിന്റ പണി പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ ബിൽഡിംഗ് ഡിസൈനേഴ്സിലെ എഞ്ചിനീയറായ കെ. വി. മുരളീധരനാണ് ഈ വീട് ഡിസൈൻ‍ ചെയ്തിരിക്കുന്നത്.

Rate this post