ഒരു കുഞ്ഞു കുടുംബത്തിന് ഒത്തിണങ്ങിയ വീട്; ബജറ്റ് ഫ്രണ്ട്‌ലി വീട് നോക്കി നടക്കുന്നവർക്ക്.!! | 450 SQFT Home Tour Kerala

450 SQFT Home Tour Kerala : ആലപ്പുഴയിലെ അറിയപ്പെടുന്ന ഡോക്ടർ ഷേണായുടെ ഒരു മനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്കും വിശേഷങ്ങളിലേക്കും കടക്കാം. ഒരു ക്യാമറ കൊണ്ടും ഒപ്പിയെടുക്കാൻ കഴിയാത്ത ദൃശ്യങ്ങളാണ് വീടിനുള്ളത്. 450 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. കൂടാതെ രണ്ട് കിടപ്പ് മുറികളും വീട്ടിലുണ്ട്. ഒറ്റനോട്ടത്തിൽ ബോക്സ്‌ ആകൃതിയിൽ തനിമയാഴുന്ന മനോഹരമായ വീട്. അഞ്ച് സെന്റിലാണ് വീട് വരുന്നത്. സിറ്റ്ഔട്ടിന്റെ ഇടത് വശത്തായി കാർ പോർച്ച് വരുന്നുണ്ട്.

മുന്നിൽ കാണുന്ന മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ നമ്മളെ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. തടിയിലാണ് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്. ത്രീഡി പോലെയുള്ള ഡിസൈനാണ് ടൈൽസിൽ അലങ്കാരമായി നൽകിരിക്കുന്നത്. 142 സ്ക്വയർ ഫീറ്റിലാണ് സ്വീകരണ മുറി വരുന്നത്. ഇടത് വശത്തായി ഒരു അടുക്കളയും വലത് വശത്തായി രണ്ട് കിടപ്പ് മുറികളും വരുന്നുണ്ട്.

ഒരു കുഞ്ഞു കുടുംബത്തിന് ഒത്തിണങ്ങിയ വീട്; ബജറ്റ് ഫ്രണ്ട്‌ലി വീട് നോക്കി നടക്കുന്നവർക്ക്.!! | 450 SQFT Home Tour Kerala 2

നല്ല ക്രോസ്സ് വെന്റിലേഷനാണ് ഹാളിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു ഭാഗത്ത് വാഷ് ബേസ് യൂണിറ്റ് വന്നിട്ടുള്ളതും കാണാം. ഉപകരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി വാഷ് ബേസ് യൂണിറ്റിന്റെ താഴെ വശമായി ഒരു സ്റ്റോറേജ് വന്നിട്ടുണ്ട്. നേരത്തെ കണ്ട ടൈൽസ് ഡിസൈൻ തന്നെയാണ് മുറിയുടെ ഏത് ഭാഗത്തേക്ക് പോകുമ്പോൾ കാണാൻ കഴിയുന്നത്.

ഈ വീട് കോൺട്രാക്ട് കൊടുത്ത് ചെയ്പ്പിച്ചതാണ്. വലത് വശത്തായി വാതിൽ കാണാം. അതിനപ്പുറം ടോയ്ലറ്റ്. വീട്ടിൽ മാസ്റ്റർ ബെഡ്റൂമിലേക്ക് കടക്കുമ്പോൾ കണ്ണിനു കുളിർമ നൽകുന്ന നിറമാണ് ചുവരുകൾക്ക് കൊടുത്തിട്ടുള്ളത്. വീടിന്റെ ചുവരുകൾക്ക് പിസ്റ്റ എന്ന നിറമാണ് പൂശിരിക്കുന്നത്. അമിതമായ ഇന്റീരിയർ വർക്കുകൾ ഇവിടെ കാണാൻ കഴിയുന്നില്ല. കൂടുതൽ കാഴ്ച്ചകൾ വീഡിയോയിലൂടെ തന്നെ കാണാം.

Location : Alappuzha

Total Area : 450 SFT

Plot : 5 Cent

1) Sitout

2) Main Hall

3) 2 Bedroom + bathroom

4) Kitchen

Rate this post
home tour keralahome tour malayalam