Contemporary Home Tour Malayalam : ജീവിതത്തിൽ ഒരിക്കൽ ഒരു വീടാണ് പലരുടെയും സ്വപ്നം തന്നെ. സാമ്പത്തികമായും, വളരെ കുറച്ച് സ്ഥലമുള്ളത്തിനാലും പലരുടയും ജീവിതത്തിൽ ഒരിക്കലേ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. അതും ഏറെ നാളത്തെ കഷ്ടപ്പാടിനു ശേഷമായിരിക്കാം ആ സ്വപ്നം നേടിയെടുക്കുന്നത്. ഇന്ന് പലരും അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തിൽ ഈ സ്വപ്നം നടക്കാൻ വേണ്ടിയായിരിക്കും.
എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് കണ്ടംമ്പറി സ്റ്റൈലിലുള്ള മനോഹരമായ വീടാണ്. വീടിന്റെ മുറ്റം വെപ്പ്പുല്ല് വെച്ച് മനോഹരമായി ഒരുക്കിട്ടുണ്ട്. ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിരിക്കുന്നത്. കൂടാതെ വെള്ള പെയിന്റ് ഉപയോഗിച്ചതിനാൾ വീടിന്റെ ഭംഗി കാത്തുസൂക്ഷിക്കുന്നുണ്ട്. ചെറിയ സിറ്റ്ഔട്ടും അതിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ നല്ലൊരു ലിവിങ് ഹാളാണ് കാണാൻ കഴിയുന്നത്.
ഈ ലിവിങ് ഹാളിൽ ഇരിക്കാൻ സോഫയും ടീടേബിളും മറ്റു സൗകര്യങ്ങൾ ഒരുകിട്ടുണ്ട്. ലിവിങ്. ഹാളിന്റെ അരികെ തന്നെയാണ് അടുക്കള ഭാഗം കൊടുത്തിരിക്കുന്നത്. ലിവിങ് ഹാളിൽ നിന്നും നേരെ എത്തി ചെല്ലുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ഉടമസ്ഥന്റെ ഇഷ്ടപ്രകാരത്തിലാണ് ഡാനിങ് ടേബിളും ഇരിപ്പിടവും ഡിസൈൻ ചെയ്തിരിക്കുന്നത്. കിടിലൻ സീലിംഗ് വർക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ഒരു മോഡേൺ അടുക്കള രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഈ മോഡേൺ കിച്ചണിൽ കാണാൻ സാധിക്കുന്നതാണ്. കൂടാതെ സ്റ്റോറേജ് യൂണിറ്റ്, കബോർഡ് വർക്കുകളും കാണാം. മനോഹരമായ മൂന്ന് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്.
1)Sitout
2) Living Hall
3) Dining Hall
4) 3 Bedroom + Bathroom
5) Common Bathroom
6) Kitchen