Home Design For Small Land (1)

Home Design For Small Land : സ്ഥല പരിമിതി മൂലം വീട് വെക്കാൻ കഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഇരുപത്തി നാല് വയസുള്ള ഒരു പെൺകുട്ടി മൂന്ന് സെന്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങളാണ് അടുത്തറിയാൻ പോകുന്നത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഒരു കുഞ്ഞ് സിറ്റ്ഔട്ട്‌ കാണാം. സിറ്റ്ഔട്ടിന്റെ ചുറ്റും ചെടികൾ കൊണ്ട് ഭംഗിയുള്ളതാക്കി മാറ്റിരിക്കുന്നത് കാണാൻ സാധിക്കും.

സിറ്റ്ഔട്ടിൽ നിന്നും നേരെ കയറുന്നത് വിശാലമായ ഹാളിലേക്കാണ്. ഒരു ഭാഗത്ത് അതിഗംഭീരമായി സെറ്റികൾ ഒരുക്കിട്ടുള്ളത് കാണാം. കൂടാതെ കർട്ടൻ വരുന്നത് തടിയുടെ ആകൃതിയിലാണ്. കുറച്ച് കൂടി ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു വാഷിംഗ്‌ ഏരിയ കാണാം. അവിടെ ഒരു മിറർ സജ്ജീകരിച്ചിരിക്കുന്നതും കാണാം. വാഷിംഗ്‌ ഏരിയയുടെ ഇരുവശങ്ങളിലും കുട്ടി ചെടികൾ ഭംഗിയ്ക്ക് വേണ്ടി ഒരുക്കിട്ടുണ്ട്.

Home Design For Small Land

ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ ഒരു ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് മേശയും പിന്നെ കുഞ്ഞ് കുടുബവുമായത് കൊണ്ട് തന്നെ മൂന്ന് കസേരകൾ മാത്രമാണ് ഇരിപ്പിടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയിലാണ് ടീവി യൂണിറ്റ് വരുന്നത്. ഇന്റീരിയർ വർക്കുകൾ അങ്ങനെ കാണാൻ കഴിയില്ല. വലിയ രീതിയിലുള്ള ഇന്റീരിയർ വർക്ക് ഈ വീട്ടിൽ ചെയ്തിട്ടില്ല.

ആദ്യ കിടപ്പ് മുറിയിലേക്ക് വരുമ്പോൾ വളരെ ചെറിയ ബെഡ്‌റൂമാണ് കാണാൻ കഴിയുന്നത്. ആവശ്യത്തിനു വേണ്ടിയുള്ള സൗകര്യങ്ങൾ മാത്രമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. രണ്ട് ബ്ലൈൻഡ്‌സ് ഒരു അലമാര, കൂടാതെ അറ്റാച്ഡ് ബാത്രൂം എന്നിവ മാത്രമേ മുറികളിൽ സജ്ജീകരിച്ചിട്ടുള്ളു. ഒരു വീടിന്റെ പ്രധാന ഭാഗമായ അടുക്കളയിലേക്കയിലാണ് കൂടുതൽ വിശേഷങ്ങൾ ഉള്ളത്. ഈ വിശേഷങ്ങൾ കാണാൻ വീഡിയോ മുഴുവൻ കാണുക.

Home Design For Small Land

Rate this post