ഈ അടുത്ത നാളിൽ കണ്ടതിൽ വച്ച് മനസ്സ് നിറഞ്ഞ മനോഹര വീട്. | Nalukettu Budget Home Design

Nalukettu Budget Home Design : ഇന്ന് നമ്മൾ കാണാൻ പോകുന്നത് 3000 സ്ക്വയർ ഫീറ്റിൽ പണിത പുതുപുത്തൻ വീടാണ് പറയാൻ പോകുന്നത്. നാല് കിടപ്പ് മുറി അതിന്റെ കൂടെ അറ്റാച്ഡ് നാല് ബാത്രൂം അടങ്ങിയ വലിയ വീടാണ് വീഡിയോയിലൂടെ കാണുന്നത്. ഒരു ഏക്കറിൽ വരുന്ന ഭൂമിയിൽ ഏഴ് സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. മോഡേൺ വീടുകൾക്കപ്പുറം തനി നാടൻ രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

വലത് വശത്ത് വലിയ കാർ പോർച്ച് കാണാം. ഒരു കാർ, ഇരുചക്ര വാഹനം നിർത്തിടാനുള്ള സ്ഥലം ഈ പോർച്ചിലുണ്ട്. ആരും കൊതിക്കുന്ന രീതിയിലാണ് വീടിന്റെ പുറമേയുള്ള ഭംഗി. മേൽക്കുരയിൽ ഓടുകളാണ് വിരിച്ചിരിക്കുന്നത്. തനി നാടൻ രീതിയിൽ നിർമ്മിച്ചത് കൊണ്ട് ചൂട് കാലത്തും അത്യാവശ്യം നല്ല തണുപ്പ് ലഭിക്കുന്നതായിരിക്കും. വലിയ ഒരു സിറ്റ്ഔട്ടാണ് വീടിനുള്ളത്. അതും നീളത്തിലാണ് സിറ്റ്ഔട്ടിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്.

Nalukettu Budget Home Design

ഈ അടുത്ത നാളിൽ കണ്ടതിൽ വച്ച് മനസ്സ് നിറഞ്ഞ മനോഹര വീട്. | Nalukettu Budget Home Design 3

ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ലിവിങ് ഏരിയ കാണാം. കോർണർ സെറ്റി കൊണ്ട് ലിവിങ് ഏരിയയിൽ ഇരിപ്പിടത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഭാഗവും മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ഏഴ് സെന്റിൽ വീട് പണിയതിന് ഏകദേശം അറുപതു മുതൽ അറുപത്തിയഞ്ച് ലക്ഷം രൂപയാണ് വരുന്നത്. ലിവിങ് ഏരിയയിൽ തന്നെയാണ് ടീവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ അടുത്ത നാളിൽ കണ്ടതിൽ വച്ച് മനസ്സ് നിറഞ്ഞ മനോഹര വീട്. | Nalukettu Budget Home Design 4

വീടിന്റെ മധ്യഭാഗത്തായി ഒരു കുളം കാണാൻ കഴിയും. പഴമ നിറഞ്ഞ കാഴ്ച്ചകളാണ് വീടിന്റെ ഓരോ മുറിയിലും കാണുന്നത്. മുറികളിൽ ഉപയോഗിച്ചിരിക്കുന്ന കട്ടിൽ അടക്കം വ്യത്യസ്ത നിറഞ്ഞതാണ്. ട്രെഡിഷണൽ രീതിയിൽ വീട് നിർമ്മിക്കൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീടുകൾ മാതൃകയാക്കുക. കൂടുതൽ വിശേഷങ്ങൾക്കും അതിമനോഹരമായ കാഴ്ച്ചകൾക്കും വീഡിയോ മുഴുവൻ കാണുക. Video Credited By: Kiran Archviz

Nalukettu Budget Home Design

Rate this post
budget homehome tourhome tour malayalamNalukettu Budget Home Design