തീയേറ്ററിൽ സൂപ്പർ ഹിറ്റ് .!! രോമാഞ്ചം ഒടിടി റിലീസ് തിയ്യതി സ്ഥിരീകരിച്ചു!! പ്രേക്ഷകർ കാത്തിരിക്കുന്ന ജയം രവി ചിത്രവും ഒടിടിയിലേക്ക് | Romancham Movie OTT Release Date Publish Malayalam

Romancham Movie OTT Release Date Publish Malayalam: 2023 കലണ്ടർ വർഷത്തിലെ മൂന്നാമത്തെ മാസം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ, ഇതുവരെയുള്ള മലയാള സിനിമ റിലീസുകൾ പരിശോധിച്ചാൽ, അവയിൽ ആകെ ഒരു സിനിമ മാത്രമാണ് വലിയ വിജയം നേടിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ പ്രതീക്ഷകൾ വെച്ച പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോൾ, അപ്രതീക്ഷിത വിജയം കൊയ്ത ‘രോമാഞ്ചം’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

ബാംഗ്ലൂരിൽ വച്ച് 7 ബാച്ചിലർമാർക്ക് സംഭവിച്ച യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഹൊറർ കോമഡി ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് ഒപ്പം സിജു സണ്ണി, ആദിത്യ ഭാസ്കർ, പൂജ, അനന്തരാമൻ തുടങ്ങി മലയാള സിനിമ പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത ഒരുപാട് അഭിനേതാക്കളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

തീയേറ്ററിൽ സൂപ്പർ ഹിറ്റ് .!! രോമാഞ്ചം ഒടിടി റിലീസ് തിയ്യതി സ്ഥിരീകരിച്ചു!! പ്രേക്ഷകർ കാത്തിരിക്കുന്ന ജയം രവി ചിത്രവും ഒടിടിയിലേക്ക് | Romancham Movie OTT Release Date Publish Malayalam 2

ഫെബ്രുവരി 3-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം വലിയ ബോക്സ് ഓഫീസ് വിജയമായി മാറുകയും, പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 50 കോടിയിലധികം രൂപ കളക്ഷൻ നേടുകയും ചെയ്തു. ഒടിടി ഭീമന്മാരായ ഡിസ്നെ+ ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 7 മുതൽ രോമാഞ്ചം ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതനായ ജിത്തു മാധവൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ജയം രവി നായകനായി എത്തിയ തമിഴ് ചിത്രം ‘അഖിലൻ-ഉം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. മാർച്ച്‌ 10-നാണ് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മാർച്ച്‌ 31-ന് സീ 5-ലൂടെയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ മലയാളത്തിൽ നിന്നും നിരവധി സിനിമകളാണ് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ കാത്തിരിക്കുന്നത്.

Rate this post
Romancham Movie OTT Release DateRomancham Movie OTT Release Date PublishRomancham Movie OTT Release Date Publish Malayalam