ബഷീറിന്റെ മകന് ഇത് ആറാം മാസം.!! വെള്ളയിൽ കുളിച്ച് പിറന്നാൾ ആഘോഷമാക്കി ബഷീറും കുടുംബവും.!! | Basheer Bashi Son Ebrumon Sixth Month Birthday Viral Malayalam

റീൽസുകൾക്കൊക്കെ മികച്ച പ്രേക്ഷക പിന്തുണ തന്നെയാണ് ലഭിക്കുന്നത്. രണ്ടു ദിവസം മുൻപായിരുന്നു മകൻ എബ്രാൻ്റ പേരിൽ തുടങ്ങിയ യുട്യൂബ് ചാനലിൽ കുഞ്ഞിൻ്റെ ആറാം മാസത്തെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ വൈറലായി മാറിയത്. കുടുംബത്തിലുള്ള കുറച്ചു പേരും സുഹാനയും കുട്ടികളും ചേർന്നാണ് ആഘോഷിച്ചത്. എല്ലാവരും കൂടി കെക്ക് കട്ട് ചെയ്തു. മഷൂറ വീഡിയോ പങ്കുവയ്ക്കാത്തതിൽ പരാതി അറിയിച്ചപ്രേക്ഷകർക്കായുള്ള മറുപടിയും മഷൂറ തന്നെ വീഡിയോയിൽ

പറയുകയുണ്ടായി. കുഞ്ഞ് വളരുന്നത് ആസ്വദിക്കുകയാണ് ഞാനിപ്പോഴെന്നും, ഈ കാലം ഇനി തിരിച്ചുകിട്ടില്ലെന്നും പറയുകയാണ് മഷൂറ. കുഞ്ഞ് പെട്ടെന്ന് വലുതാവുന്നതിനാൽ അഞ്ച് മാസം വരെയുള്ള പല ഡ്രസുകളും ഉണ്ടെന്നും, ആവശ്യമുള്ളവർ മെയിൽ ചെയ്യാനും പറയുകയുണ്ടായി.അങ്ങനെ സന്തോഷത്തോടെ കുടുംബം കുഞ്ഞ് എബ്രാൻ്റ് ആറാം മാസം ആഘോഷമാക്കി മാറ്റി.