Mallika Vasantham 50 Years Prithviraj Talk Viral : മല്ലികാ സുകുമാരൻ്റെ ചലചിത്ര ജീവിതത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ അനുമോദന ചടങ്ങായ ‘ മല്ലികാ വസന്തം’ ഇന്നലെയാണ് തലസ്ഥാന നഗരിയിൽ നടന്നത്. നിരവധി ചലച്ചിത്ര പ്രവർത്തകരും, രാഷ്ട്രീരംഗത്തുള്ളവരും, കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് വളരെ ഗംഭീരമായി പൂർത്തിയായി. താരത്തിന് പൊന്നാട അണിയിച്ച്, ആദരിച്ച ശേഷം,
മല്ലികാ സുകുമാരൻ ഒറ്റയ്ക്ക് നേരിട്ട ജീവിത സാഹചര്യങ്ങളെക്കുറിച്ച് പറയുകയായിരുന്നു സദസിലുള്ളവരും, മക്കളും. സുകുമാരനെ കല്യാണം കഴിക്കുന്നതിന് മുൻപേ സിനിമയിൽ ഉണ്ടായിരുന്ന മല്ലിക സുകുമാരന് എന്നും ഇഷ്ടം സുകുമാരൻ്റെ ഭാര്യ എന്ന ലേബലിൽ നിൽക്കാനാണ്. ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം, അമ്മയെ കുറിച്ച് ഇന്ദ്രജിത്ത് ഇങ്ങനെ പറയുകയുണ്ടായി.’ചെറുപ്രായത്തിൽ അച്ഛൻ്റെ മരണശേഷം
ഒറ്റയ്ക്കായ അമ്മ മനോധൈര്യം കൊണ്ട് ഞങ്ങളുടെ കൂടെ നിന്ന് ഇന്ന് ഇവിടെ വരെ എത്തിയിരിക്കുകയാണെന്നും, അന്ന് മുതൽ ഞങ്ങളുടെ വളർച്ചയ്ക്ക് വലിയൊരു ഭാഗമായ അമ്മയ്ക്ക് നന്ദിയും, സ്നേഹവും, ദീർഘായുസ്സും ഉണ്ടാവട്ടെയെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.’ സ്വന്തംകർമ്മമേഖലയിൽ 50 വർഷം പൂർത്തിയാക്കുക എന്ന വളരെ കുറച്ച് വ്യക്തികൾക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും, അത് ഒരു അതിശയമാണെന്നും, എന്നെയും ചേട്ടനെയും പോലുള്ള ചെറിയ കലാകാരന്മാർക്ക് മനസിലാകും 50 വർഷം
എന്നത് എത്രത്തോളം വലുതാണെന്നത്. അച്ഛൻ മരിച്ച ശേഷം ആംബുലൻസിൽ കയറിയപ്പോൾ, ഇനി അമ്മ എന്തു ചെയ്യും എന്ന ചിന്ത ഞങ്ങളിൽ ഉണർന്നെങ്കിലും, അതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന ഞാനും ചേട്ടനുമെന്ന് തൊണ്ടയിടറി കൊണ്ട് പറയുകയാണ് പൃഥ്വിരാജ്. ഇത് കേട്ട് മല്ലികയുടെ കണ്ണുകൾ നനയുകയും ചെയ്തു. കൂടാതെ തനിക്ക് ലഭിച്ചിട്ടുള്ള ഭാഗ്യത്തെ കുറിച്ചും താരം പറയുകയുണ്ടായി. അമ്മയെ വച്ച് സിനിമ നിർമ്മിക്കാനും,സംവിധാനം ചെയ്യാനും, ഒരുമിച്ച് അഭിനയിക്കാനും മക്കളോടൊപ്പം മല്ലിക സുകുമാരൻ ഒരുമിച്ച് ഒരു വേദിയിൽ എത്തിയപ്പോൾ | Mallika Vasantham 50 Years Prithviraj Talk Viral