Two Girls Friendship Video Viral News Malayalam

Two Girls Friendship Video Viral News Malayalam: തിരക്കിട്ട് സോഷ്യൽ മീഡിയ പരത്തുന്ന വരെയൊക്കെ ഒന്ന് സ്റ്റക്കാക്കി നിർത്തിയ ഒന്ന് ആയിരിക്കണം ഈ കൊച്ചുമക്കളുടെ വീഡിയോ. നമുക്കൊക്കെ എന്തൊക്കെ തിരക്കുകളാണ്ഈ തിരക്കിനിടയ്ക്ക് നമ്മളെ തന്നെ നോക്കാൻ നമ്മൾ മറന്നുപോകുന്നു. മറ്റൊരാളെ കൂടി നോക്കേണ്ടിവന്നാലോ… നമുക്ക് അതൊരു പ്രശ്നമായിരിക്കുമല്ലേ എന്നാൽ ഈ കുട്ടികളുടെ കാര്യവും അങ്ങനെയല്ല. ഉറക്കം തൂങ്ങി വീഴുന്ന സുഹൃത്തിനെ സ്നേഹത്തോടെ എഴുന്നേൽപ്പിച്ച് വീണ്ടും തന്റെ തോളിൽ കിടത്തുന്ന കൊച്ചു സുഹൃത്തിന്റെ സ്നേഹമാണ് വായ്പ്പുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.

സ്കൂളിൽ നിന്നും വരുന്ന വഴി ബസ്സിൽ ഇരുന്ന് ഉറങ്ങി തൂങ്ങുന്ന രണ്ട് കൊച്ചു പെൺ സുഹൃത്തുക്കൾ. അതിൽ ഒരാൾ ഉറങ്ങി തൂങ്ങി വീണുകഴിയുമ്പോൾ മറ്റേയാൾ സ്നേഹത്തോടെ എടുത്തു വീണ്ടും തന്റെ തോളിൽ ചാരികിടക്കാൻ അനുവദിക്കുന്നു. നല്ല ഉറക്കം ഉണ്ടെങ്കിൽ പോലും തന്റെ സുഹൃത്തിന് ഉറങ്ങാൻ തന്റെ തോൽ ഒരുക്കി കൊടുക്കുന്ന കൊച്ചു മിടുക്കിയുടെ കരുതൽ ഇക്കാലത്ത് വലിയപ്രാധാന്യമർഹിക്കുന്നു. തല ബ്ലോക്ക്സ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് വ്യൂസും മുപ്പതിനായിരത്തിലേറെ ലൈക്ക്സും വീഡിയോ കരസ്ഥമാക്കി. കണ്ടുനിൽക്കുന്നവരുടെ കരൾ

അലിയിപ്പിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയുടെ പ്രത്യേകത. കമന്റ് ബോക്സിലും ആളുകൾ ഈ നിഷ്കളങ്കസ്നേഹത്തിന്റെ നിറവിൽ വാചാലരാകുന്നു. പരസ്പരമുള്ള സ്നേഹവും സാഹോദര്യവും ആദരവും ബഹുമാനവും എല്ലാം ഇല്ലാതാകുന്ന ഈ കാലത്തു കൊച്ചുകുട്ടികൾ സ്നേഹത്തിന്റെ മാതൃകകളാകുന്നത് എന്ത് അത്ഭുതമാണ്. ഇവരിൽ നിന്നൊക്കെ മുതിർന്നവരായ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. വളരെ നേരമായി തന്റെ തോളിൽ കിടന്നുറങ്ങുന്ന സുഹൃത്തിനെ ഒന്നു രണ്ടുതവണയല്ല സുഹൃത്തായ കുട്ടി വീണ്ടും

തോളിലേക്ക് കിടത്തുന്നത്. വളരെ നീണ്ട പ്രയത്നം തന്നെ അവിടെ വേണ്ടിവരുന്നു. എന്തുതന്നെയായാലും വേണ്ടില്ല എന്റെ സുഹൃത്തിന് നിനക്ക് താങ്ങായി തണലായി ഞാൻ ഒപ്പം ഉണ്ടാകും എന്ന് ഏത് നിമിഷത്തിലും കുഞ്ഞുങ്ങൾ തെളിയിക്കുന്നു. ഇന്ന് ഇവിടെ നടക്കുന്ന വർഗീയ ലഹളകൾക്കും സ്വന്തം സഹോദരങ്ങളെ നിങ്ങളെപ്പോലും നോക്കാതെ പെരുമാറുന്ന മനുഷ്യർക്കും ഈ പിഞ്ചോമനകൾ ഒരു മുതൽക്കൂട്ടാണ്. ഇവരുടെ നിഷ്കളങ്കമായ സ്നേഹം ലോകം മുഴുവൻ പരക്കട്ടെ.

Rate this post