4 Cent Budget House Malayalam : വീടെടുക്കാനായി സ്ഥലങ്ങൾക്ക് പൊന്നുംവിലയുള്ള ഈ കാലത്ത് ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും ചുരുങ്ങിയ ചിലവിൽ മനോഹരമായ വീട് വയ്ക്കുക എന്നതാണ് അധികമാൾക്കാരുടെയും സ്വപനം. എന്നാൽ അത്തരത്തിലുള്ള മികച്ചൊരു വീടും ഡിസൈനുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്ക് അടുത്തുള്ള പൊന്നാട് എന്ന സ്ഥലത്താണ് 4 സെന്റിൽ 1087 സ്ക്വയർ ഫീറ്റിൽ ഇന്റീരിയലും ഫർണിഷിങ്ങും അടക്കം പതിനേഴ് ലക്ഷം രൂപയ്ക്ക് സിഗ്നേച്ചർ ബിൽഡേഴ്സ് വീട് നിർമ്മിച്ചത്. ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ മുഴുവനായും വൈറ്റ് തീം ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത് എന്നതാണ്. ചെറിയ സിറ്റൗട്ടിലെ വലതുവശത്തായി ചെറിയ സിറ്റിങ്ങും അതിനെ താഴെയായി ഷൂ റാക്കും കൊടുത്തിരിക്കുന്നു. സിറ്റൗട്ടിലെ പ്രധാന ഡോറും വെള്ളനിറത്തിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ആവാനായി ജനാലകൾ ചെയ്തിരിക്കുന്നത് കട്ടിളകൾ കോൺക്രീറ്റും ജനൽ പാളികൾ അലുമിനിയം ഫാബ്രിക്കേഷനിലുമാണ്.
സിറ്റൗട്ട് കടന്ന് ലിവിങ്ങിലേക്ക് കയറുമ്പോൾ തുടങ്ങിയതും സിമ്പിളും മനോഹരവുമായ ലിവിങ് ആണ് ഒരുക്കിയിരിക്കുന്നത്. ലിവിങ്ങിൽ നിന്ന് മുകളിലേക്ക് സ്റ്റെയർ കൊടുത്തിരിക്കുന്നു. സ്റ്റെയറിന്റെ ഹാൻഡ്ന് പകരം ചെയിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് ഇടതുവശത്തായി ഡൈനിങ് ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്ലോറിൽ വൈറ്റ് ടൈലുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ്ങിന്റെ സൈഡിലായി വാഷ്ബേസിൻ കോമൺ ടോയ്ലറ്റും ഉൾപ്പെടുത്തിയിരിക്കുന്നു. പാകത്തിന് വലിപ്പമുള്ള ബെഡ്റൂമുകളും സിമ്പിളായി ആണ് അവതരിപ്പിച്ചിട്ടുള്ളത്. ബെഡ്റൂം മുകളിൽ ഒന്ന് അറ്റാച്ച്ഡ് ബാത്റൂം ഉള്ളവയാണ്.
ഡൈനിങ്ങിൽ നിന്ന് കിച്ചണിലേക്ക് പോകാൻ ഡോറുകൾ ഇല്ലാതെയാണ് കൊടുത്തിരിക്കുന്നത്. ചെറിയ കിച്ചണിലും വാൾ ടൈലുകളും കബോർഡുകളും വെള്ളനിറത്തിലുള്ള തന്നെയാണ്. ടേബിൾ ടോപ് ഗ്രാനൈറ്റിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ കിച്ചണിന്റെ കോർണറിൽ ആയി ഒരു സ്റ്റോർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കൂടുതൽ വിവരങ്ങൾക്കും ദൃശ്യങ്ങൾക്കും ആയി വീഡിയോ കാണാം.