6 lakh Budget Small Home

6 lakh Budget Small Home: ഒരു വീട് നിർമ്മിക്കുമ്പോൾ ആഡംബരത്തിനല്ല മറിച്ച് സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് ചിന്തിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. വെയിലും മഴയും കൊള്ളാതെ ജീവിക്കാൻ ഒരു കൂരവേണമെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും മാതൃകയാക്കാവുന്ന ഒരു കൊച്ചു വീടാണ് കൊടുന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഈയൊരു കുഞ്ഞൻ വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

വീടിന്റെ മുറ്റം മുഴുവൻ മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. അവിടെനിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ ക്രീം നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് പതിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വിശാലമായ രീതിയിൽ തന്നെ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ ഒരു ടിവി യൂണിറ്റും, ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു ചെറിയ വാഷ്ബേസിനും സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. അവിടെനിന്നും നേരെ മുൻപോട്ട്

പ്രവേശിക്കുമ്പോൾ ഒരു അടുക്കള നൽകിയിട്ടുണ്ട്. പഴമയും പുതുമയും ഒത്തിണക്കി കൊണ്ടാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. ലിവിങ് ഏരിയയുടെ സൈഡ് വശത്തായി രണ്ട് ബെഡ്റൂമുകൾ നൽകിയിട്ടുണ്ട്. രണ്ട് ബെഡ്റൂമുകൾക്കും കൂടി കോമണായി ആക്സസ് ചെയ്യാവുന്ന രീതിയിൽ ഒരു ടോയ്ലറ്റ് നൽകിയിരിക്കുന്നു. വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ലൈറ്റ് ബ്ലൂ നിറത്തിലുള്ള ടൈലുകൾ ആണ്.

അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു ചെറിയ വർക്കിംഗ് ഏരിയ നൽകിയിട്ടുണ്ട്. കൂടാതെ വീട്ടാവശ്യങ്ങൾക്കുള്ള കിണർ അടുക്കളയുടെ തൊട്ടടുത്ത തന്നെ മുറ്റത്ത് നിർമ്മിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു ചെറിയ കുടുംബത്തിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച ഈയൊരു കുഞ്ഞു വീടിനെ ആറ് ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Rate this post