2 40 11zon 2

Budget Friendly Two Bedroom Home Tour Malayalam : കാഴ്ചയിൽ വളരെയധികം ഭംഗി നില നിർത്തി, എല്ലാവിധ സൗകര്യങ്ങളോടും കൂടി ആലപ്പുഴ കഞ്ഞിക്കുഴിയിൽ നിർമ്മിച്ച, ലിജുവിന്റെ വീടിനെ പറ്റി അറിയാം.ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച വീടിന്റെ പുറംഭാഗവും അകവും ഒരേ രീതിയിൽ മനോഹരമാണ്. വീടിന്റെ പുറംഭാഗം വൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ബ്ലൂ ബോർഡറാണ് നൽകിയിട്ടുള്ളത്.വീടിന്റെ ഗേറ്റ് സ്ക്വയർ ട്യൂബ് ഉപയോഗിച്ച് നിർമ്മിച്ചതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു വിശാലമായ മുറ്റവും അതോടൊപ്പം ഒരു കിണറും നൽകിയിട്ടുണ്ട്.

മുറ്റത്ത് നിന്നും കയറുന്ന ഭാഗത്ത് ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് കയറുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അകത്ത് നൽകിയിട്ടുള്ള ജനാലകളുടെ നിർമ്മാണ രീതി തന്നെയാണ്. പഴമ നിലനിർത്തിക്കൊണ്ട് ആവശ്യത്തിന് വായുവും വെളിച്ചവും വീട്ടിലേക്ക് ലഭിക്കുന്ന രീതിയിൽ എല്ലാ ഭാഗത്തും ജനാലകൾ സജ്ജീകരിച്ച് നൽകിയിരിക്കുന്നു. ലിവിങ്ങിൽ നിന്നും ഒരു ഡൈനിങ് ഏരിയയിലേക്കാണ്

2 40 11zon
ആര് കണ്ടാലും കൊതിച്ചുപോവും കുഞ്ഞൻ വീട് ; ടു ബെഡ്‌റൂമോടുകൂടിയ ബജറ്റ് ഫ്രണ്ട്‌ലി വീടിന്റെ പ്ലാൻ മിസ്സാക്കല്ലേ .!! | Budget Friendly Two Bedroom Home Tour Malayalam 3

പ്രവേശിക്കുന്നത്. വീടിന്റെ അകം ഭാഗത്ത്, ക്രീം നിറത്തിലുള്ള പെയിന്റ്,വിട്രിഫൈഡ് ടൈലുകൾ എന്നിവയാണ് ഉപയോഗിച്ചത്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്.ഡൈനിങ് ഏരിയയിൽ നിന്ന് തന്നെയാണ് 2 ബെഡ്റൂമുകളിലേക്കും അടുക്കളയിലേക്കും പ്രവേശിക്കുന്നത്. വളരെയധികം വിശാലത തോന്നിപ്പിക്കുന്ന രീതിയിൽ ഷെൽഫ് അറേഞ്ച് മെന്റ് നൽകി കൊണ്ടാണ് രണ്ട് ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. മാത്രമല്ല അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ഇവിടെ നൽകിയിട്ടുണ്ട്.

അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ, വൈറ്റ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിൽ ഉള്ള ടൈൽ വാളിൽ പതിച്ചത് പ്രത്യേക ഭംഗി നൽകുന്നു. ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ടൈൽ ആണ് അടുക്കളയുടെ നിലത്ത് ഉപയോഗിച്ചിട്ടുള്ളത്. ഇവിടെ പാത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ആവശ്യത്തിന് ഷെൽഫുകളും സജ്ജീകരിച്ച് നൽകിയിരിക്കുന്നു. അടുക്കളയിലേക്കും ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ആണ് നിർമ്മാണ രീതി നടത്തിയിട്ടുള്ളത്. എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഈയൊരു വീട് നിർമ്മിക്കാനായി ഗൃഹനാഥൻ 25 ലക്ഷം രൂപയാണ് ചിലവഴിച്ചത്. Video Credits : PADINJATTINI
Location -Alappuzha
1)Living area
2)Dining +wash area
3)2 Bedrooms +bathroom attached
4)kitchen

Rate this post