629 Sq.ft Budget friendly House Plan with 3D Elevation

629 Sq.ft Budget friendly House Plan with 3D Elevation: ഇന്നത്തെ കാലത്ത് മിക്കവർക്കും വീട് വെക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികമായ പ്രശ്നങ്ങൾ കൊണ്ട് അത്തരം ആഗ്രഹങ്ങൾ മനസ്സിൽ തന്നെ അടക്കി വെച്ചിരിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ പോക്കറ്റ് കാലിയാക്കാതെ എങ്ങനെ മനോഹരമായ വീട് വെക്കാൻ സാധിക്കുമെന്നതിനെ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഏറ്റവും കുറഞ്ഞ സ്ക്വയർ ഫീറ്റിൽ പണിയാൻ കഴിയുന്നതിനെ കുറിച്ചാണ്.

ഏകദേശം 629 സ്ക്വയർ ഫീറ്റിൽ പണിയെടുക്കാൻ സാധിക്കുന്ന വീടാണ് ഇവിടെ കാണുന്നത്. ഈയൊരു വീടിന്റെ ത്രീ ഡി പ്ലാൻ ഇതിൽ തന്നെ ഉൾപ്പെടുത്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ പ്ലാൻ. മനോഹരമായ ഇൻഡോർ ആൻഡ് ഔട്ട്ഡോർ ആരെയും ആകർഷിക്കുന്നതാണ്. സിറ്റ്ഔട്ട്‌, ഫോർമൽ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മാസ്റ്റർ കിടപ്പ് മുറി അറ്റാച്ഡ് ടോയ്ലറ്റ്, നോർമൽ ബെഡ്റൂം കൂടെ അറ്റാച്ഡ് ടോയ്ലറ്റ്, അടുക്കള തുടങ്ങിയവ എല്ലാം അടങ്ങിയ കിടിലൻ വീടിന്റെ വിശേഷങ്ങളും,

പ്ലാനുമാണ് വിശദമായി നോക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് മുൻവശത്ത് തന്നെ കാണാൻ കഴിയുന്നത്. മനോഹരമായ എലിവേഷൻ വർക്ക് ഇവിടെ ചെയ്തിട്ടുണ്ട്. ഇരിപ്പിടത്തിനായി കസേരകളും നൽകിട്ടുണ്ട്. അത്യാവശ്യം സ്പേസ് വരുന്ന ഒരു ഭാഗമാണ് ഫോർമൽ ലിവിങ് ഏരിയ. ലിവിങ് ഏരിയയിൽ ആവശ്യത്തിലധികം ക്രെമീകരണങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. കിടക്കാനായി മാസ്റ്റർ അടക്കം രണ്ട്

ബെഡ്‌റൂമുകളാണ് ഉള്ളത്. നിരവധി സൗകര്യങ്ങൾ മാസ്റ്റർ ബെഡ്‌റൂമിൽ നൽകാവുന്നതാണ്. കൂടാതെ ടോയ്ലറ്റും കാണാൻ കഴിയും. അതുപോലെ തന്നെ അത്യാവശ്യം സ്പേസ് ഉള്ള മറ്റൊരു ഭാഗമാണ് ഡൈനിങ് ഏരിയ. ഏകദേശം ആറ് പേർക്ക് സുഖകരമായി ഇരുന്ന് കഴിക്കാനുള്ള ഇടം ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രേത്യേകത.

Rate this post