2 cent 930 sqft Home: വെറും 930 സ്ക്വയർ ഫീറ്റിൽ പണിത പുതു പുത്തൻ വീടിന്റെയും പാരമ്പരാഗതയിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങളുമാണ് നമ്മൾ ഇവിടെ അടുത്തറിയാൻ പോകുന്നത്. ആറ് സെന്റ് വരുന്ന പ്ലോട്ടിലാണ് വീടിന്റെ നിർമ്മാണം വരുന്നത്. എന്നാൽ ഇവിടെ വീടിനു മാത്രം ഏകദേശം രണ്ട് സെന്റ് ഭൂമിയാണ് നിർമ്മിക്കാൻ വേണ്ടി ക്രെമീകരിച്ചിരിക്കുന്നത്. ഓരോത്തരയും പഴയ ഓർമകളിലേക്ക് കൊണ്ട് പോകാൻ സാധിക്കുന്ന വീടിന്റെ മനോഹരമായ കാഴ്ച്ചകളാണ് കാണുന്നത്.
ഇന്ന് പലരും മോഡേൺ വീടിന്റെ പുറകെ ഓടുമ്പോൾ അതിൽ പലരും ഇത്തരം പരമ്പരാഗത മാതൃകയിൽ അടങ്ങിയ വീടിന്റെ പുറകെ ഓടുന്നവരും ഒട്ടും കുറവല്ല എന്നതാണ് സത്യം. പഴയ ഓടുകൾ കൊണ്ടാണ് വീടിന്റെ മേൽക്കൂര പാകിരിക്കുന്നത്. വീടിന്റെ പുറകെ വശത്താണ് കിണർ ഒരുക്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ പുറം കാഴ്ച അതിഗംഭീരമാണെന്ന് പറയാം. പ്രധാനമായും ആകെ രണ്ട് കിടപ്പ് മുറികളാണ് ഈ വീടിനു വരുന്നത്. എന്നാൽ ഒരു കുടുബത്തിനു സുഖകരമായി താമസിക്കാൻ കഴിയുന്ന ഒരിടം എന്ന് വേണമെങ്കിൽ പറയാം.
നിങ്ങൾ ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്നവരാണോ? അങ്ങനെയാണെങ്കിൽ തീർച്ചയായും ഇത്തരമൊരു വീടിന്റെ മാതൃക തന്നെ നോക്കുക. വീടിന്റെ മുൻവശത്ത് തന്നെ സിറ്റ്ഔട്ട് ക്രെമികരിച്ചിരിക്കുന്നത് കാണാം. ഇരിപ്പിടത്തിനായി രണ്ട് കസേരകളും. നാല് പാളികൾ അടങ്ങിയ ജാലകങ്ങളും സിറ്റ്ഔട്ടിൽ നല്കിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ലിവിങ് ഏരിയയാണ് കാണാൻ സാധിക്കുന്നത്.
ആവശ്യത്തിലധികം സ്പേസ് ഉള്ളതിനാൽ വിശാലതയാണ് അനുഭവപ്പെടുന്നത് ഓരോത്തർക്കും മനസ്സിലാവും. ടീവി യൂണിറ്റ് ലിവിങ് ഹാളിൽ സെറ്റ് ചെയ്തിരിക്കുന്നത് കാണാൻ സാധിക്കും. വേണ്ടവർക്ക് ഇരിപ്പിടങ്ങൾക്കായി ഫർണിച്ചറുകൾ ഉപയോഗിക്കാവുന്നതാണ്. ഏകദേശം ആറ് പേർക്ക് സുഖകരമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് സ്പേസിൽ ഉണ്ടെന്ന് പറയാം. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വിഡിയോം മുഴുവനായി കാണാൻ ശ്രെമിക്കുക.