75 Cent Home Tour Malayalam

7:5 Cent Home Tour Malayalam : ഏഴര സെന്റ് സ്ഥലത്ത് 1100 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറി അടങ്ങിയ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. ഏകദേശം 25 ലക്ഷം രൂപയ്ക്കാണ് വീടിന്റെ പണി മുഴുവൻ പൂർത്തികരിച്ചത്. അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടാവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ ഒരുക്കിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

വിൽക്കാൻ വേണ്ടി നിർമ്മിച്ച വീടാണ് നമ്മൾ വീഡിയോയിൽ കാണുന്നത്. ഏകദേശം 35 ലക്ഷം രൂപയ്ക്കാണ് ഈ വീട് വിൽക്കാൻ ഉദ്ദേശിക്കുന്നത്. വളരെ കൃത്യമായിട്ട് തന്നെ വഴി ഒരുക്കിട്ടുണ്ട്. വെള്ള പെയിന്റ് അടിച്ചു വളരെ മനോഹരമായിട്ടാണ് കോമ്പൗണ്ട് മതിൽ നിർമ്മിച്ചിരിക്കുന്നത്. മുറ്റത്ത് ഇന്റർലോക്കും അതിന്റെ ഇടയിൽ ആർടിഫിഷ്യൽ പുല്ലുകളുമാണ് പഠിപ്പിച്ചിട്ടുള്ളത്. അതിമനോഹരമായ രീതിയിലാണ് എലിവേഷൻ അവർ ഒരുക്കിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു ഡിസൈൻ ചെയ്തിട്ടുള്ളത്.

75 Cent Home Tour Malayalam
7.5 സെന്റ് സ്ഥലവും 35 ലക്ഷം രൂപയുടെ 1100 സ്ക്വയർ ഫീറ്റുള്ള മനോഹരമായ വീട്. | 7:5 Cent Home Tour Malayalam 3

മഹാഗണിയുടെ തടിയും സ്റ്റീലിന്റെ ഫ്രെയിമും ഉപയോഗിച്ചാണ് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്. ഉള്ളിലേക്കു കടക്കുമ്പോൾ വിശാലമായ ഒരു ഹാളാണ് കാണുന്നത്. ഈ ഹാളിന്റെ രണ്ട് ഭാഗങ്ങളായി ലിവിങ് ഹാളും ഡൈനിങ് ഹാളുമായി തിരിക്കാവുന്നതാണ്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികളുടെ കീഴിലാണ് ആദ്യ കിടപ്പ് മുറി വരുന്നത്. മൂന്ന് ഭാഗങ്ങളിലായി ജനാലുകൾ വരുന്നുണ്ട്.

കൂടാതെ ഡ്രസിങ് അലമാരയും ഈ മുറിയിൽ കാണാം. അറ്റാച്ഡ് ടോയ്ലറ്റോട് കൂടിയ മുറിയാണ് ഈ വീട്ടിൽ ഡിസൈൻ ചെയ്തിട്ടുള്ളത്. രണ്ടാമത്തെ മുറിയിലേക്ക് കടക്കുമ്പോൾ അതേ കാഴ്ച്ചകൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. രണ്ടും ഒരേ സൈസിലാണ് വരുന്നത്. അറ്റാച്ഡ് ടോയ്ലറ്റ് കൂടാതെ തന്നെ കോമൺ ടോയ്ലറ്റും നൽകിട്ടുണ്ട്. വീടിന്റെ ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ കാണാം.

Location – Malappuram

Total Area – 1100 SFT

Plot – 7.5 Cent

Total Cost – 25 lacs

Sale price – 35 Lacs

1) Sitout

2) Living Hall cum Dining Hall

3) 2 Bedroom + Bathroom

4) Common Bathroom

5) Kitchen

Rate this post