Methil Devika Latest Happy News viral

Methil Devika Latest Happy News viral Malayalam :പ്രശസ്ത നർത്തകി മേതിൽ ദേവിക മലയാള ചലച്ചിത്ര ലോകത്തേക്ക് ആദ്യ ചുവട് വച്ചിരിക്കുകയാണ്.ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ ‘കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയാണ് മേതിൽ ദേവികയുടെ കടന്നുവരവ്. ക്ലാസിക്കൽ നൃത്തത്തിലൂടെയാണ് മേതിൽ ദേവികയെ ലോകം അറിഞ്ഞത് എന്നാൽ ഇനി ചലച്ചിത്ര നടിയുടെ കണ്ണിലൂടെ ലോകം അറിയാൻ പോകുന്നു. ഒരു ഡാൻസർ എന്നതിലുപരി ഗവേഷണ സൂപ്പർവൈസർ കൂടിയാണ്. കൂടാതെ 2023 ഇൽ മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറിൽ ഫെലോഷിപ്പ് ലഭിച്ച വ്യക്തി കൂടിയാണ്.

മലയാള ജനപ്രിയ താരം മുകേഷിന്റെ രണ്ടാം ഭാര്യ ആണ് മേതിൽ ദേവിക. ആ പദവിയെക്കാൾ കൂടുതൽ പദവി ലഭിച്ചത് തന്റെ മികച്ച പ്രകടനങ്ങളിലൂടെയാണ്.നർത്തകിയായ കാലം മുതൽ മലയാള സിനിമയിൽ ധാരാളം അവസരങ്ങൾ മേതിൽ ദേവികയ്ക്കു വന്നിരുന്നു. എന്നാൽ തനിക്ക് പ്രിയം ഡാൻസ് തന്നെയാണ് താരം പറഞ്ഞത്. സിനിമ മോഹം താരത്തെ വലവീശിപ്പിച്ചു. തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവിലേക്ക് താരം കടന്നു കഴിഞ്ഞു. ഇന്ന് സന്തോഷത്തോടെ തന്റെ ആദ്യ സിനിമയുടെ

വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മേതിൽ ദേവിക. ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ മുഖ്യ കഥാപാത്രം മലയാളത്തിലെ പ്രമുഖ നടൻ ബിജു മേനോൻ കൂടി ആയതുകൊണ്ട് ആരാധകർ ഉറ്റു നോക്കുകയാണ്. ഈയിടെ സിനിമയുടെ നിർമ്മാണ പ്രവർത്തനത്തിനിടയിൽ തന്നെ മേക്കപ്പ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും താരം ഷെയർ ചെയ്തിരുന്നു. സെറ്റിൽ ഉണ്ടായ പുതിയ അനുഭവങ്ങളും സന്തോഷങ്ങളും താരം പ്രകടിപ്പിച്ചു.

മലയാള ചലച്ചിത്രത്തിൽ ധാരാളം നർത്തികമാർ കടന്നു വന്നിട്ടുണ്ട്. മേതിൽ ദേവികയുടെ കടന്നു വരവും ജനങ്ങൾ വരവേട്ടിരിക്കുകയാണ്.ഇന്ന് സോഷ്യൽ മീഡിയയിൽ ആദ്യ പോസ്റ്റർ പങ്കുവയ്ക്കുമ്പോൾ താരത്തിന് എന്നെന്നില്ലാത്ത സന്തോഷമാണ്. ചിത്രത്തിന്റെ ക്രൂ മെമ്പേഴ്സിന് നന്ദി പറയുകയാണ് താരം. കൂടാതെ ഡയറക്ടർ വിഷ്ണു മോഹനും പ്രത്യേക നന്ദി പറഞ്ഞിരിക്കുകയാണ്. പോസ്റ്റിന് പിന്നാലെ ധാരാളം പേർ പിന്തുണയായി വന്നു. മലയാള ചലച്ചിത്ര ലോകത്തിന് പുതിയ നടിയായി മേതിൽ ദേവിക മാറട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ

Rate this post