12 Lakhs Budget Friendly Home Malayalam : വളരെ സാധാരണകാർക്കും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്കും മാതൃകയാക്കാൻ സാധിക്കുന്ന അതിമനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കാൻ പോകുന്നത്. വീടിന്റെ മുന്നിൽ തന്നെ കിണർ കാണാൻ സാധിക്കും. കയറി ചെല്ലുമ്പോൾ തന്നെ ടൈൽസിൽ പണിത സിറ്റ്ഔട്ട് കാണാം. വീട്ടുടമസ്ഥന്റെ അഭ്യർത്ഥന പ്രകാരം പ്രധാന വാതിൽ തേക്കിലാണ് ചെയ്തിട്ടുള്ളത്. വാതിൽ തുറന്ന് നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലാണ്.
ചെറിയ രീതിയിലാണ് ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത്. കൂടാതെ ഫ്ലോർ 4*2 ഡിജിറ്റൽ ടൈൽസ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. കോർണർ സെറ്റി, ടീവി യൂണിറ്റ് തുടങ്ങിയവ കൊണ്ട് നല്ല രീതിയിൽ ലിവിങ് ഹാൾ ഒരുക്കാൻ സാധിച്ചു. എൽ ഇ ഡി ലാമ്പ് ഉപയോഗിച്ചു മനോഹരമായ രീതിയിലാണ് സീലിംഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. രാത്രി സമയങ്ങളിലാണ് വീടിന്റെ പ്രധാന ഭംഗി എടുത്ത് കാണിക്കുന്നത്.
ലിവിങ് ആരെയും ഡൈനിങ് ഏരിയയും വേർതിരിക്കാൻ വേണ്ടി പാർട്ടിഷൻ നൽകിരിക്കുന്നത് കാണാം. ആറിൽ കൂടുതൽ പേർക്ക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡൈനിങ് മേശയും ഒരുക്കിരിക്കുന്നത്. 140 സ്ക്വയർ ഫീറ്റിലാണ് ഡൈനിങ് ഹാൾ വരുന്നത്. ഡൈനിങ് ഹാളിന്റെ തൊട്ട് അരികെ തന്നെയാണ് വാഷിംഗ് ഏരിയ ക്രെമികരിച്ചിരിക്കുന്നത്.
ഇവിടെ കോമൺ ബാത്രൂം കാണാൻ കഴിയും. ഈ ബാത്റൂമിനോട് ചേർന്നാണ് ഒരു മുറി ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ മുറിയാണ് ഈ കിടപ്പ് മുറിയിൽ കയറുമ്പോൾ അനുഭവിക്കാൻ സാധിക്കുന്നത്. ഒരു കിടപ്പ് മുറിയിൽ വേണ്ട സൗകര്യങ്ങൾ ഈ കിടപ്പ് മുറിയിൽ കാണാൻ സാധിക്കും. വീട്ടിലെ കൂടുതൽ വിശേഷങ്ങൾ അരിയാൻ വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം.
Total Area – 1014 SFT
Plot – 6 Cent
Total Cost – 12 Lakhs
1) Sitout
2) Living Hall
3) Dining Hall
4) Bedroom + Bathroom
5) Common Bathroom
6) Kitchen