free plan home tour

4BHK Home Tour Malayalam : തുവക്കാടുള്ള നാല് കിടപ്പ് മുറി അടങ്ങിയ വീടിന്റെ വിശേഷങ്ങളിലേക്കാണ് നമ്മൾ കടക്കുന്നത്. കയറി വരുമ്പോൾ തന്നെ ഇടത് ഭാഗത്ത് വലിയ കാർ പോർച്ച് ഒരുക്കിരിക്കുന്നത് കാണാം. ഈ പോർച്ചിന്റെ പിള്ളറുകളിൽ ക്ലാഡിങ് ടൈലുകൾ നൽകിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ സിറ്റ്ഔട്ട്‌ വരുന്നുണ്ട്. നല്ല മനോഹരമായ എക്സ്റ്റീരിയർ കാഴ്ച്ചയാണ് ഡിസൈനർസ് സമ്മാനിച്ചത്. അതിനൊത്ത വെള്ള, ഗ്രെ നിറത്തിലുള്ള നിറങ്ങളും കാണാം.

സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി രണ്ട് കസേരകൾ നൽകിട്ടുണ്ട്. വിശാലമായ ഒരു ഹാളിലേക്കാണ് അകത്തേക്ക് കടക്കുമ്പോൾ എത്തി ചേരുന്നത്. കയറി വരുമ്പോൾ തന്നെ ഇടത് വശത്തായി സിറ്റിംഗ് ഏരിയ നൽകിരിക്കുന്നത് കാണാം. എൽ ആകൃതിയിലുള്ള ഒരു സോഫയും കാണാം. വലത് വശത്ത് മുകളിൽ നിന്ന് വെളിച്ചം ലഭിക്കുന്ന രീതിയിൽ പർഗോള ഒരുക്കിട്ടുത്. കുറച്ച് കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഡൈനിങ് ഹാൾ കാണാം. ആറ് പേർക്ക് ഇരിക്കാൻ പാകത്തിനായിട്ടാണ് ഡൈനിങ് മേശ ഒരുക്കിരിക്കുന്നത്.

free plan home tour
ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന മനോഹരമായ വീട്;ഈ വീടിന്റെ പ്രത്യേകതകൾ വൈറൽ. |4BHK Home Tour With Plan Malayalam 3

ജിവിടി ടൈൽസാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. വീടിന്റെ പ്രധാന ആകർഷണം ഇത് തന്നെയാണ്. വളരെ മനോഹരമായിട്ടാണ് വാഷിംഗ്‌ കൌണ്ടർ ക്രെമികരിച്ചിരിക്കുന്നത്. താഴെ രണ്ട് കിടപ്പ് മുറിയും ഫസ്റ്റ് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികളുമാണ് വരുന്നത്. ആദ്യം കാണുന്ന ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂമാണ്.

പ്രകൃതിയോട് ഇണങ്ങിയ നിറങ്ങളാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഈ മുറിയിൽ ഒരു ഡ്രസിങ് യൂണിറ്റ് നൽകിരിക്കുന്നതും കാണാം. രണ്ടാമത്തെ കിടപ്പ് മുറിയും ബാത്‌റൂം അറ്റാച്ഡാണ്. ഡിസൈനിൽ മാത്രം ചെറിയ മാറ്റങ്ങൾ വരുത്തിരിക്കുന്നത് കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുമ്പോൾ തന്നെ വലിയ ഹാളാണ് കാണുന്നത്. ഇവിടെയുള്ള രണ്ട് കിടപ്പ് മുറിയിലും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിരിക്കുന്നത്.

Location – Thuvakkad

1) Car porch

2) Sitout

3) 4 Bedroom + Bathroom

4) Kitchen

5) Living Hall

6) Dining Hall

Rate this post