ഒരു സാധാരണക്കാരൻ വീട് വെക്കാൻ ഒരുങ്ങുമ്പോൾ ആദ്യം മുൻഗണന നൽകുന്നത് ചിലവിന് തന്നെയാണ്. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീട് വെക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അത്തരം വീടുകൾ മാതൃകയാക്കാൻ താത്പര്യമുള്ളവർ ഈ വീഡിയോ മുഴുവൻ കാണുക. നാലര സെന്റിൽ പതിനാലര ലക്ഷം രൂപയ്ക്ക് പണിത മൂന്ന് കിടപ്പ് മുറി അടങ്ങിയ മനോഹരമായ വീടാണ് കാണാൻ പോകുന്നത്. ഏകദേശം 1200 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്
ഒരു വീട് നിർമ്മിക്കുമ്പോൾ എവിടെയൊക്കെ ചിലവ് കുറക്കണം, എങ്ങനെ ചിലവ് കുറക്കണം തുടങ്ങിയ കാര്യങ്ങൾ വളരെ വെക്തമായി വീഡിയോയിൽ പറയുന്നുണ്ട്. സ്ലോപ് ആൻഡ് ഫ്ലാറ്റ് കൂടി കലർന്ന രീതിയിലാണ് ഒരുക്കിരിക്കുന്നത്. ഏറ്റവും മുകളിൽ ഓടുകളാണ് മേൽക്കുരയ്ക്ക് പകരം വിരിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ ഒരു മുറിയും വരുന്നുണ്ട്.
14 Lakhs Budget Home Design
വീട് സ്ഥിതി ചെയ്യുന്നാ ഭൂമി വാങ്ങാനാണ് ഏകദേശം നല്ല തുക വന്നത്. വീട് വെക്കാൻ വളരെ കുറഞ്ഞ ചിലവ് മാത്രമാണ് വന്നിട്ടുള്ളത്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു വരുന്നത്. ഇരിപ്പിടത്തിമായി തടിയിൽ നിർമ്മിച്ച ഒരു ഫർണിച്ചർ കാണാം. ചെറിയയൊരു സിംഗിൾ ജാലകവും, കൂടാതെ തേക്കിൻ നിർമ്മിച്ച പ്രധാന വാതിലുമാണ് വീടിന്റെ മുൻവശത്ത് വരുന്നത്.
ഉള്ളിലേക്ക് പ്രവേശിച്ചാലും ഏറ്റവും ചെറിയ സൈസിലാണ് ലിവിങ് ഏരിയ ഒരുക്കിരിക്കുന്നത്. കൂടാതെ അലുമണിയം ഫാബ്രിക്കേഷന്റെ ഒരു സ്റ്റോറേജ് കാണാം. ഇവിടെ ഭാവിയിൽ ടീവി യൂണിറ്റ് ചെയ്യാവുന്നതാണ്. ഒരു പിള്ളറിന്റെ പുറകെ വശത്തായിട്ടാണ് ഫസ്റ്റ് ഫ്ലോറിലേക്ക് കയറുന്ന പടികൾ വരുന്നത്. വീടിന്റെ മറ്റ് വിശേഷങ്ങളും ഓരോ ഭാഗത്തും എത്ര ചിലവായി അടങ്ങിയ കണക്കുകളും അറിയാൻ വീഡിയോ മുഴുവൻ കാണുക.